ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് മാസ്‌റ്റർ പ്ളാൻ തയാറാക്കും

By Trainee Reporter, Malabar News
Ajwa Travels

മാനന്തവാടി: ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് മാസ്‌റ്റർ പ്ളാൻ തയാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ. ജില്ലാ ആശുപത്രിയുടെ വികസനത്തിനാണ് ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു.

വിവിധ വകുപ്പുകളും ജനപ്രതിനിധികളും ജില്ലാ ആശുപത്രിക്ക് അനുവദിക്കുന്ന ഫണ്ടുകൾ ഏകോപിപ്പിച്ച് മാസ്‌റ്റർ പ്ളാനിൽ നിർദേശിക്കുന്ന പദ്ധതികൾക്ക് ഉപയോഗിക്കും. ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാക്കിയത് മൂലം രോഗികൾ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കാൻ ഉടൻ ജില്ലാ ആശുപത്രി പഴയ രീതിയിലേക്ക് കൊണ്ടുവരും.

യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ, പൊതുമരാമത്ത് സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന ജോസ്, ക്ഷേമകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മീനാക്ഷി രാമൻ, ആർ വിജയൻ, എഎൻ സുശീല, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എപി ദിനേശ്‌കുമാർ, ആർഎംഒ ഡോ. സി സക്കീർ എന്നിവർ സംബന്ധിച്ചു.

Read also: ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; ജാഗ്രതാ നിർദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE