മാതമംഗലം സംഭവം: വ്യവസായങ്ങൾ പൂട്ടിക്കുക സർക്കാർ നയമല്ല; 21ന് ചർച്ചയെന്ന് മന്ത്രി

By Desk Reporter, Malabar News
State School Arts Festival; Minister said that vegetarian food will be served this time too
Ajwa Travels

തിരുവനന്തപുരം: മാതമംഗലത്ത് ചുമട്ടുതൊഴിലാളി യൂണിയന്റെ (സിഐടിയു) ഉപരോധം കാരണം കടകൾ തുറക്കാൻ കഴിയാത്ത സംഭവത്തിൽ പ്രതികരണവുമായി തൊഴിൽ മന്ത്രി വി ശിവൻകുട്ടി. വ്യവസായങ്ങൾ പൂട്ടിക്കുക സർക്കാർ നയമല്ലെന്ന് അദ്ദേഹം പറഞ്ഞു.

സംസ്‌ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിലവിലുള്ളത്. കണ്ണൂർ മാതമംഗലം വിഷയം പരിഹരിക്കാനുള്ള ഉഭയകക്ഷി ചർച്ച ഈ മാസം 21ന് നടക്കും. ലേബർ കമ്മീഷണർ എസ് ചിത്ര ഐഎഎസിന്റെ നേതൃത്വത്തിലാണ് ചർച്ച. സ്‌ഥാപന ഉടമയുമായും തൊഴിലാളി യൂണിയൻ പ്രതിനിധികളുമായും ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ചർച്ച നടത്തും.

വാണിജ്യ-വ്യവസായ സ്‌ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സർക്കാർ പ്രതിജ്‌ഞാബദ്ധമാണ്. തൊഴിൽ പ്രശ്‌നങ്ങളിൽ വകുപ്പ് ഉദ്യോഗസ്‌ഥർ അടിയന്തരമായി ഇടപെടുകയും പരിഹാരത്തിന് ശ്രമിക്കുകയും ചെയ്യണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. തൊഴിലാളി-തൊഴിലുടമ ബന്ധം ശക്‌തമാക്കാനുള്ള നടപടികളാണ് തൊഴിൽവകുപ്പ് സ്വീകരിച്ചു വരുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.

തൊഴിലാളി, തൊഴിലുടമ, സർക്കാർ എന്നിങ്ങനെ ത്രികക്ഷി സമ്പ്രദായം ശക്‌തിപ്പെടുത്തി ഉഭയകക്ഷി ചർച്ചകളിലൂടെ എല്ലാ പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കുക എന്നതാണ് സർക്കാർ നിലപാട്. മാതമംഗലത്തും മാടായിയിലും സർക്കാരിന്റെ നിലപാട് ഇതുതന്നെയാണ്. തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന അനാരോഗ്യകരമായ പ്രവണതകൾക്കെതിരെ സംസ്‌ഥാന സർക്കാർ നടപടി സ്വീകരിച്ചു വരികയാണ്. തൊഴിലുടമകളും തൊഴിലാളികളും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

മാതമംഗലം-പേരൂല്‍ റോഡിലെ എസ്ആര്‍ അസോസിയേറ്റ്‌സ് എന്ന ഹാര്‍ഡ്‌വെയര്‍ കടയും മാതമംഗലം പമ്പിനു സമീപത്തെ കംപ്യൂട്ടറും സിസിടിവിയും വില്‍ക്കുന്ന എജെ സെക്യൂടെക് ഐടി സൊലൂഷന്‍സ് എന്ന കടയുമാണ് അടച്ചത്. ആറ് മാസം മുന്‍പ് പ്രവർത്തനം ആരംഭിച്ച എസ്ആര്‍ അസോസിയേറ്റ്‌സിനു സമീപം 50 ദിവസത്തിൽ അധികമായി സിഐടിയു ചുമട്ടുതൊഴിലാളികള്‍ ഉപരോധസമരം നടത്തുകയാണ്. കോടതി വിധിയെത്തുടര്‍ന്ന് കയറ്റിയിറക്കിന് നാല് ജീവനക്കാരെ നിയമിച്ചതാണ് പ്രശ്‌നത്തിന്റെ കാരണം. ആദ്യം കടയില്‍ കയറി ജീവനക്കാരെ ആക്രമിച്ചിരുന്നു. പിന്നീട് ഉപരോധം ആരംഭിക്കുകയായിരുന്നു.

Most Read:  കണ്ണൂരിലെ ബോംബേറിന് പിന്നിൽ വൻ ആസൂത്രണം; കാറിലെത്തിയത് നാലംഗ സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE