ജലനിരപ്പ് ഉയരുന്നു; മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടർ തുറന്നു, നെയ്യാർഡാമിന്റെ ഷട്ടറുകൾ ഉയർത്തി

By Web Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ഇടുക്കി മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടർ തുറന്നു. ഒരു ഷട്ടർ 5 സെന്റി മീറ്റർ ഉയർത്തി. രണ്ടേമുക്കാൽ ക്യുമിക്‌സ് ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് ഉയർന്നതും റെഡ് അലർട് നിലനിൽക്കുന്ന സാഹചര്യം ആയതിനാലുമാണ് ഷട്ടറുകൾ തുറന്നത്.

തിരുവനന്തപുരം നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും നിലവിൽ 30 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് നാല് ഷട്ടറുകളും 10 സെന്റിമീറ്റർ വീതം (മൊത്തം 160 സെമി) ഉയർത്തുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.

അതേസമയം, അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടു. തെക്ക് കിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തിന് സമീപമാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. സംസ്‌ഥാനത്ത് ഞായറാഴ്‌ച വരെ ശക്‌തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി.

Entertainment News: ‘ഈശോ’യെ പോലെയെന്ന് ആരാധകര്‍; സോഷ്യൽ മീഡിയ കീഴടക്കി നിവിന്റെ പുത്തൻ ലുക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE