ഭോപ്പാല്‍: മദ്രസകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ ശിരോവസ്‌ത്രം ധരിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്ന് ബിജെപി നേതാവും എംപിയുമായ പ്രഗ്യാ സിംഗ് താക്കൂര്‍. കര്‍ണാടകയില്‍ ഹിജാബിനെ വിവാദത്തിനിടെയാണ് ബിജെപി എംപിയുടെ പരാമര്‍ശം.
നിങ്ങള്‍ക്ക് മദ്രസകളുണ്ട്. അവിടെ നിങ്ങള്‍ ഹിജാബ് ധരിക്കുകയോ ഖിജാബ് (മുടിയുടെ നിറം) പുരട്ടുകയോ ചെയ്‌താല്‍ ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. അവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ ആചാരം പിന്തുടരാം. എന്നാല്‍ നിങ്ങള്‍ രാജ്യത്തെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കാനും ഖിജാബ് പ്രയോഗിക്കാനും തുടങ്ങിയാല്‍ അത് വെച്ചുപൊറുപ്പിക്കില്ല; ബര്‍ഖേദ പഠാനി പ്രദേശത്തെ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ ബിജെപി എംപി പറഞ്ഞു.
ഹിന്ദുക്കള്‍ സ്‌ത്രീകളെ ആരാധിക്കുന്നുണ്ടെന്നും അവരെ മോശമായി കാണില്ലെന്നും പ്രഗ്യാ സിംഗ് പറഞ്ഞു. ‘ഹിജാബ് ഒരു പര്‍ദയാണ്. നിങ്ങളെ ദുഷിച്ച കണ്ണുകളോടെ കാണുന്നവര്‍ക്കെതിരെ പര്‍ദ്ദ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഹിന്ദുക്കള്‍ സ്‌ത്രീകളെ ആരാധിക്കുന്നതിനാല്‍ സ്‌ത്രീകളെ ദുഷിച്ച കണ്ണുകളോടെ കാണില്ലെന്നത് തീര്‍ച്ചയാണ്’, പ്രഗ്യാ സിംഗ് പറയുന്നു. 8 വയസുകാരിയായ മുസ്‌ലിം പെൺകുട്ടി ഹൈന്ദവ ക്ഷേത്രത്തിൽ വെച്ച് ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട രാജ്യത്ത് നിന്നുമാണ് പ്രഗ്യാ സിംഗിന്റെ വിവാദ പരാമർശം.
ഗുരുകുലത്തിലെ ശിഷ്യൻമാര്‍ കാവി വസ്‌ത്രം ധരിക്കുന്നുണ്ട്. എന്നാല്‍ അത്തരം വിദ്യാര്‍ഥികള്‍ മറ്റ് സ്‌കൂളുകളില്‍ പോകുമ്പോള്‍ സ്‌കൂള്‍ യൂണിഫോം ധരിക്കുകയും വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ അച്ചടക്കം പാലിക്കുകയും ചെയ്യുന്നുവെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു.
Most Read: ഹബീബ്‌ഗഞ്ച് റെയില്‍വേ സ്‌റ്റേഷന് വാജ്‌പേയിയുടെ പേര് നല്‍കണം; പ്രഗ്യാ സിംഗ്