മെഡിക്കൽ കോളേജ്; ആക്ഷൻ കമ്മിറ്റികൾ ഒറ്റക്കെട്ടായി സമരത്തിന് ഒരുങ്ങുന്നു

By Desk Reporter, Malabar News
Wayanad-Medical-College
Ajwa Travels

വയനാട്: വയനാടിന് അനുവദിച്ച സർക്കാർ മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്ത് സ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ആക്ഷൻ കമ്മിറ്റികൾ പൊതുവേദി രൂപവൽക്കരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. മെഡിക്കൽ കോളേജിനായി കണ്ണൂർ അതിർത്തിയിലെ ബോയ്‌സ് ടൗണിന് പകരം ജില്ലയുടെ മധ്യഭാഗത്ത് ദേശീയപാത 766നോട് ചേർന്ന, മുട്ടിൽ വാര്യാടുള്ള 65 ഏക്കർ സർക്കാർഭൂമി പരിഗണിക്കണമെന്നാണ് ആവശ്യം.

ജില്ലയിലെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ മെഡിക്കൽ കോളേജ് അവിടെ തന്നെ സ്‌ഥാപിക്കണം എന്നാവശ്യപ്പെടുന്ന ആക്ഷൻ കമ്മിറ്റികൾ തുടർ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിന് വേണ്ടി ഇന്ന് വൈകിട്ട് നാല് മണിക്ക് കൽപ്പറ്റ ടൗൺ ഹാളിന് സമീപം വ്യാപാര ഭവനിൽ യോഗം ചേരും. യോഗത്തിൽ കർമസമിതി രൂപവൽക്കരിക്കുകയും ചെയ്യും.

താൽപര്യമുള്ളവർ യോഗത്തിൽ പങ്കെടുക്കണമെന്ന് താൽക്കാലിക ഭാരവാഹികളായ ജോണി പാറ്റാനി, ഇ ഹൈദ്രു, ടിഎം റഷീദ്, ടിജി ചെറുതോട്ടിൽ, എംഎ അസൈനാർ, ബാബു പഴുപ്പത്തൂർ, മോഹൻ നവരംഗ്, പിവൈ മത്തായി, സികെ സമീർ തുടങ്ങിയവർ ആവശ്യപ്പെട്ടു.

Malabar News:  ബിലാത്തിക്കുളം നവീകരണ പദ്ധതിക്ക് തുടക്കമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE