ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ പരിശോധന റിപ്പോര്‍ട്ട് ഇന്ന് തയ്യാറാക്കും

By Team Member, Malabar News
Malabarnews_ebrahim kunj
വികെ ഇബ്രാഹിം കുഞ്ഞ്
Ajwa Travels

തിരുവനന്തപുരം : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്‌റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ പരിശോധന റിപ്പോര്‍ട്ട് വിദഗ്ധ സംഘം ഇന്ന് തയ്യാറാക്കും. വിദഗ്ധ പരിശോധനക്കായി രൂപീകരിച്ച സംഘം ഇന്നലെ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ എത്തി അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിച്ചിരുന്നു. അതിന്റെ അടിസ്‌ഥാനത്തിലാണ് ഇന്ന് റിപ്പോര്‍ട്ട് തയ്യാറാക്കുക.

വിദഗ്ധ സംഘം തയ്യാറാക്കുന്ന റിപ്പോര്‍ട്ട് നാളെ ഡിഎംഒക്ക് കൈമാറുമെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് ചൊവ്വാഴ്‌ച റിപ്പോര്‍ട്ട് മുവാറ്റുപുഴ വിജിലന്‍സ് കോടതി പരിഗണിക്കും. കോടതിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച വിദഗ്ധ സംഘമാണ് ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില്‍ എത്തി പരിശോധിച്ചത്.

ചൊവ്വാഴ്‌ചയോടെ ആരോഗ്യ പരിശോധന റിപ്പോര്‍ട്ട് കോടതിക്ക് ലഭിച്ച ശേഷം, അതിന്റെ അടിസ്‌ഥാനത്തില്‍ ആയിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ച ജാമ്യാപേക്ഷയും, ഇബ്രാഹിം കുഞ്ഞിന്റെ കസ്‌റ്റഡി ആവശ്യപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച അപേക്ഷയും വിദഗ്ധ സംഘം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലായിരിക്കും കോടതി പരിഗണിക്കുക.

Read also : 2021 തിരഞ്ഞെടുപ്പിലും ബിജെപിയുമായുള്ള സഖ്യം തുടരും; തമിഴ്നാട് ഉപമുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE