പാലാരിവട്ടം കേസ്; ഇബ്രാഹിം കുഞ്ഞിന് പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ പരിശോധന ഇന്ന്

By News Desk, Malabar News
Ebbrahim Kunju examined by special medical team
Ebrahim Kunju
Ajwa Travels

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്‌റ്റ് ചെയ്‌ത മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ പ്രത്യേക മെഡിക്കല്‍ സംഘം ഇന്ന് പരിശോധിക്കും. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് അനിതയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഇബ്രാഹിം കുഞ്ഞിന്റെ ശാരീക-മാനസിക-ആരോഗ്യ നില പരിശോധിക്കുക.

ഇബ്രാഹിം കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ആശുപത്രിയില്‍ നിന്ന് മാറ്റാന്‍ കഴിയില്ലെന്നും ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിജിലന്‍സ് സംഘം ഇബ്രാഹിം കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഇത് പരിഗണിച്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതി വൈദ്യ പരിശോധന നടത്താന്‍ ഉത്തരവിടുകയായിരുന്നു.

Also Read: ശബ്‌ദം തന്റേതെന്ന് ഉറപ്പില്ലെന്ന് സ്വപ്‌ന; വിശദീകരണം ഡിഐജിക്ക് നല്‍കിയ മൊഴിയില്‍

മെഡിക്കല്‍ സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ആയിരിക്കും വിജിലന്‍സ് സംഘത്തിന്റെ കസ്‌റ്റഡി അപേക്ഷ കോടതി ചൊവാഴ്‌ച പരിഗണിക്കുക. അന്നേ ദിവസം ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE