ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ നില ഗുരുതരം; തുടർ ചികിൽസ അനിവാര്യം; കസ്‌റ്റഡി ആവശ്യം തള്ളി

By News Desk, Malabar News
Custody of Ebrahim Kunju is Rejected
Ebrahim Kunju
Ajwa Travels

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്‌റ്റിലായ വികെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്. ആശുപത്രിയിൽ കഴിയുന്ന ഇബ്രാഹിം കുഞ്ഞിന് 19ആം തീയതി കീമോ ചെയ്‌തുവെന്നും തുടർ ചികിൽസ വേണമെന്നും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്‌തമാക്കി. സീൽഡ് കവറിൽ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ട് കോടതി തുറന്ന് വിശദമായി പരിശോധിച്ചു. ഡിസംബർ 3ന് വീണ്ടും കീമോ ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു.

കീമോ ചെയ്‌തത്‌ മൂലം അദ്ദേഹത്തിന്റെ ആരോഗ്യ സ്‌ഥിതിയിലും പ്രതിരോധ ശേഷിയിലും പ്രശ്‌നങ്ങളുണ്ടെന്നും ചോദ്യം ചെയ്യാൻ മറ്റ് ആശുപത്രിയിലേക്ക് മാറ്റിയാൽ അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ബോൺമാരോ അടക്കമുള്ള പ്രശ്‌നങ്ങളും ഇബ്രാഹിം കുഞ്ഞിനുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ട് കോടതി പരിഗണിച്ചു. തുടർന്ന് ഇബ്രാഹിം കുഞ്ഞിനെ പോലീസ് കസ്‌റ്റഡിയിൽ വിടാൻ കഴിയില്ലെന്നും കോടതി വ്യക്‌തമാക്കി.

Also Read: തദ്ദേശ സ്‌ഥാപനങ്ങളിലെ ഓഡിറ്റ്; രമേശ് ചെന്നിത്തലയുടെ ഹരജി തീര്‍പ്പാക്കി

വിജിലൻസ് നാല് ദിവസത്തെ കസ്‌റ്റഡിയാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, നിലവില്ലാതെ സാഹചര്യം കണക്കിലെടുത്ത് ഇബ്രാഹിം കുഞ്ഞിനെ കസ്‌റ്റഡിയിൽ വിട്ട് നൽകാൻ സാധിക്കില്ലെന്നാണ് കോടതി പറഞ്ഞത്. അതേസമയം, ലേക്ക് ഷോർ ഹോസ്‌പിറ്റലിൽ നിന്ന് സർക്കാർ ഹോസ്‌പിറ്റലിലേക്ക് ഇബ്രാഹിം കുഞ്ഞിനെ മാറ്റണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഎംഒയുടെ റിപ്പോർട്ട് പരിഗണിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് കോടതി അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE