ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്യും

By Trainee Reporter, Malabar News
VK Ebrahim Kunj
Ajwa Travels

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിയോടെ കൊച്ചിയിലെ ഓഫീസിൽ എത്താനാണ് ഇബ്രാഹിം കുഞ്ഞിനോട് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.

നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക ദിനപത്രം വഴി വെളുപ്പിച്ചെന്നാണ് കേസ്. ചന്ദ്രികയുടെ അക്കൗണ്ടിൽ അടച്ചത് കള്ളപ്പണമാണെന്ന് വികെ ഇബ്രാഹിം കുഞ്ഞ് സമ്മതിച്ചതായി വിജിലൻസ് കോടതിയിലെ അറിയിച്ചിരുന്നു. ആദായനികുതി വകുപ്പിനോടാണ് ഇബ്രാഹിം കുഞ്ഞിന്റെ കുറ്റസമ്മതം.

നികുതി അടക്കാത്ത പണമാണ് ചന്ദ്രികയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതെന്ന് സമ്മതിച്ച് ആദായ നികുതി വകുപ്പിന് ഇബ്രാഹിം കുഞ്ഞ് കത്തയച്ചിരുന്നുവെന്നും വിജിലൻസ് കോടതിയിൽ അറിയിച്ചു. വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

Read also: കോട്ടക്കലിൽ 20 ലക്ഷം രൂപ പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE