2021 തിരഞ്ഞെടുപ്പിലും ബിജെപിയുമായുള്ള സഖ്യം തുടരും; തമിഴ്നാട് ഉപമുഖ്യമന്ത്രി

By News Desk, Malabar News
MalabarNews_o panneerselvam
ഒ. പനീര്‍സെല്‍വം
Ajwa Travels

ചെന്നൈ: തമിഴ്നാട്ടില്‍ 2021 തിരഞ്ഞെടുപ്പിലും ബിജെപി- എഐഎഡിഎംകെ സഖ്യം തുടരുമെന്ന് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം. ചെന്നൈയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പനീര്‍സെല്‍വം. അടുത്ത വര്‍ഷം ഏപ്രില്‍- മെയ് മാസങ്ങളിലാണ് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

അടിസ്‌ഥാന സൗകര്യ പദ്ധതികള്‍ ഉൽഘാടനം ചെയ്യാന്‍ ഇന്ന് ചെന്നൈയില്‍ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം, ബിജെപി നേതാക്കള്‍ എന്നിവര്‍ സ്വീകരിച്ചു. സംസ്‌ഥാനത്തെ വികസന പദ്ധതികളുടെ ഉൽഘാടനം നടത്തിയ ഷാ നിര്‍ണായക രാഷ്‌ട്രീയ യോഗങ്ങളിലും പങ്കെടുക്കും.

Related News: അമിത് ഷാക്ക് നേരെ പ്ളക്കാർഡ് എറിഞ്ഞു; 67കാരൻ അറസ്‌റ്റിൽ

നേരത്തെ, വെട്രിവേല്‍ യാത്രയുടെ പേരില്‍ സഖ്യ കക്ഷികളായ അണ്ണാ ഡിഎംകെയും ബിജെപിയും തമ്മില്‍ സംസ്‌ഥാനത്ത് പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി വെട്രിവേല്‍ യാത്രക്ക് തമിഴ്നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ അനുമതിയില്ലാതെ ബിജെപി വെട്രിവേല്‍ യാത്രയുമായി മുന്നോട്ടു പോകുകയും ഇതേ തുടര്‍ന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ എല്‍ മുരുകനേയും എച്ച് രാജ, അണ്ണാമലൈ തുടങ്ങി നൂറോളം പ്രവര്‍ത്തകരേയും പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE