അമിത് ഷാക്ക് നേരെ പ്ളക്കാർഡ് എറിഞ്ഞു; 67കാരൻ അറസ്‌റ്റിൽ

By Desk Reporter, Malabar News
Amit-Sha-in-Chennai_2020-Nov-21
Ajwa Travels

ചെന്നൈ: തമിഴ്‌നാട് സന്ദർശനത്തിന് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നേരെ പ്ളക്കാർഡ് എറിഞ്ഞു. ചെന്നൈയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം.

ഉദ്യോഗസ്‌ഥർ തടഞ്ഞതിനാല്‍ പ്ളക്കാർഡ് അമിത് ഷായുടെ ദേഹത്ത് വീണില്ല. പ്ളക്കാർഡ് എറിഞ്ഞ 67കാരനായ ദുരൈരാജ എന്നയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്‌ച ഉച്ചക്കാണ് അമിത് ഷാ ചെന്നൈയിൽ എത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർശെൽവം ഉൾപ്പടെയുള്ളവർ വിമാനത്താവളത്തിൽ എത്തി അമിത് ഷായെ സ്വീകരിച്ചു.

എംജിആർ, ജയലളിത എന്നിവരുടെ അനുസ്‌മരണ സമ്മേളനത്തിൽ പങ്കെടുക്കാനാണ് അമിത് ഷാ എത്തിയത്. ഇതിന് ശേഷം ബിജെപി കോർ കമ്മിറ്റി യോഗത്തിലും സർക്കാരിന്റെ മറ്റു പരിപാടികളിലും ഷാ പങ്കെടുക്കും.

Kerala News:  ബിജെപി സംസ്‌ഥാന നേതാവിന് എതിരെ ആരോപണവുമായി യുവതിയും അമ്മയും

2021ൽ തമിഴ്‌നാട്ടിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അമിത് ഷായുടെ സന്ദര്‍ശനം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മുന്നേറ്റമുണ്ടാക്കിയപ്പോഴും തമിഴ്‌നാട്ടിൽ ബിജെപിക്ക് വേരുറപ്പിക്കാൻ സാധിച്ചിട്ടില്ല. ഖുശ്ബു ഉള്‍പ്പെടെയുള്ളവരെ ബിജെപി പാളയത്തിലെത്തിച്ച് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ നീക്കം. ഇതിന്റെ ഭാഗമായാണ് ‘വേൽയാത്ര’ പരിപാടി സംഘടിപ്പിച്ചതും. ഇപ്പോൾ അമിത് ഷാ നേരിട്ട് കളത്തിൽ ഇറങ്ങിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE