വായ്‌പാത്തട്ടിപ്പ്; ആന്റിഗ്വയിൽ നിന്ന് മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്‌സി അറസ്‌റ്റിൽ

By Trainee Reporter, Malabar News
Ajwa Travels

ആന്റിഗ്വ: വായ്‌പാത്തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്‌സി ഡൊമിനിക്കയിൽ അറസ്‌റ്റിൽ. തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട ചോക്‌സി കരീബീയൻ രാജ്യമായ ആന്റിഗ്വയിൽ കഴിയുന്നതിനിടെ ഞായറാഴ്‌ചയാണ്‌ മുങ്ങിയത്. ഇന്റർപോൾ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ ഇന്നലെ രാത്രിയാണ് ഇയാൾ അറസ്‌റ്റിലായത്‌. ഡൊമിനിക്കയിൽ നിന്ന് ആന്റിഗ്വക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അനന്തരവൻ നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്‌പാത്തട്ടിപ്പ് നടത്തിയ കേസിലാണ് ചോക്‌സി പ്രതിയായിട്ടുളളത്. കേസിൽ നേരത്തെ അറസ്‌റ്റിലായ നീരവ് മോദി ഇപ്പോൾ ലണ്ടനിലെ ജയിലിലാണ്. ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാർ ഇല്ലാത്ത രാജ്യമാണ് ആന്റിഗ്വ. 2018 മുതൽ ഇവിടെയാണ് ചോക്‌സിയുടെ താമസം.

ഇന്ത്യയിലേക്ക് നാട് കടത്തുന്നതുമായി ബന്ധപ്പെട്ട കേസും പൗരത്വം സംബന്ധിച്ച മറ്റൊരു കേസും ഇയാൾക്ക് എതിരെ ആന്റിഗ്വയിലുണ്ട്. ചോക്‌സിയെ കണ്ടെത്താൻ ഇന്ത്യൻ അധികൃതരുടെയും രാജ്യാന്തര അന്വേഷണ ഏജൻസികളുടെയും സഹായത്തോടെ ശ്രമം തുടരുകയാണെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്‌റ്റാൻ ബ്രൗൺ നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചോക്‌സി പിടിയിലായത്.

Read also: മാഞ്ചസ്‌റ്ററിന് ഇരുട്ടടി; യൂറോപ്പ ലീഗ് കിരീടത്തിൽ മുത്തമിട്ട് വിയ്യാറയൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE