തലപ്പാറ തങ്ങള്‍, ബേക്കല്‍ ഉസ്‌താദ്‌; അനുസ്‌മരണ സമ്മേളനം വ്യാഴാഴ്‌ച്ച സ്വലാത്ത് നഗറില്‍

By Desk Reporter, Malabar News
Malappuram Swalath Nagar_Malabar News
Ajwa Travels

മലപ്പുറം: കഴിഞ്ഞ ദിവസം മരണപ്പെട്ട പ്രമുഖ സുന്നിനേതാക്കളായ തലപ്പാറ പി.കെ.എസ് തങ്ങള്‍, ബേക്കല്‍ ഉസ്‌താദ്‌ എന്നിവരുടെ അനുസ്‌മരണവും പ്രാര്‍ത്ഥനാ സംഗമവും നാളെ (വ്യാഴാഴ്‌ച്ച) മലപ്പുറം മഅ്ദിന്‍ സ്വലാത്ത് നഗറില്‍ നടക്കും.

വൈകുന്നേരം 7 ന് ആരംഭിക്കുന്ന പരിപാടിയില്‍ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹിമാൻ ദാരിമി അനുസ്‌മരണ പ്രഭാഷണം നടത്തും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തഹ് ലീല്‍ മജ്‌ലിസിനും പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കും.

സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് ഐദറൂസി, സമസ്‌ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്‌ദുൽ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, ദുല്‍ഫുഖാര്‍ അലി സഖാഫി എന്നിവര്‍ സംബന്ധിക്കും. പരിപാടികള്‍ വീക്ഷിക്കുന്നതിന് www.youtube.com/MadinAcademy, വിവരങ്ങള്‍ക്ക്: 9645338343, 04832738343

Read More: ഇരട്ടകുട്ടികളുടെ മരണം; ഡോ. ഹുദവി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE