ഇരട്ടകുട്ടികളുടെ മരണം; ഡോ. ഹുദവി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു

By Staff Reporter, Malabar News
MALABARNEWS-DT-ML
Ajwa Travels

മലപ്പുറം: സർക്കാർ ആശുപത്രികള്‍ ചികിൽസ നിഷേധിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് യുവതിയുടെ രണ്ട് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡോ. സൈനുൽ ആബിദീൻ ഹുദവി പുത്തനഴി, ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. സംസ്‌ഥാനത്തെ പ്രധാന മെഡിക്കല്‍ കോളജുകളും മറ്റു സർക്കാർ ആശുപതികളും കോവിഡ് സെന്ററാക്കിയതോടെ അത്യാവശ്യ ചികിൽസക്ക് പോലും സൗകര്യമില്ലാത്ത അവസ്ഥയാണ്. കോവിഡ് ഇതര ആവശ്യങ്ങൾക്ക് മതിയായ ചികിൽസ ലഭ്യമാക്കാൻ സർക്കാരിന് കഴിയുന്നില്ലെന്ന് വ്യാപക പരാതികൾ ഉയർന്നിരുന്നു.

കിഴിശ്ശേരി സ്വദേശിയായ 20-കാരിയാണ് അധികൃതരുടെ അനാസ്‌ഥക്ക് ഇരയായത്. മുൻപ് കോവിഡ് സ്‌ഥിരീകരിച്ച യുവതി രോഗം ഭേദമായതോടെ ആശുപത്രി വിട്ടിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം പുലര്‍ച്ചെ പ്രസവ വേദന വന്നതോടെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോയെങ്കിലും കോവിഡ് ആശുപത്രിയായതിനാല്‍ മടക്കി അയക്കുകയായിരുന്നു. പിന്നീട് കോട്ടപ്പറമ്പ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സമയം കഴിഞ്ഞെന്നു കാരണം പറഞ്ഞ് അവരും ഒഴിവാക്കുകയായിരുന്നു.

ഇതിനിടയിൽ സമയം ഏറെ വൈകിയതിനാൽ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിൽസക്കായി എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവേശനം നല്‍കില്ലെന്ന് അധികൃതര്‍ വാശിപിടിച്ചു. എന്നാല്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് ആന്റിജന്‍ ടെസ്‌റ്റ് നടത്തി കോവിഡ് നെഗറ്റീവായതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും അത് സ്വീകരിച്ചില്ല.

പിസിആര്‍ ടെസ്‌റ്റ് നടത്തിയതിന്റെ റിസല്‍ട്ട് വേണമെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. അപ്പോഴേക്കും അവശയായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴേക്കും പതിനാല് മണിക്കൂര്‍ പിന്നിട്ടിരുന്നു. കൃത്യ സമയത്ത് ചികിൽസ ലഭിക്കാതായതോടെ കുട്ടികൾ മരണപ്പെടുകയായിരുന്നു.

കോവിഡ് പ്രതിസന്ധി തുടങ്ങിയത് മുതല്‍ നിരവധി മരണങ്ങള്‍ മതിയായ ചികിൽസ കിട്ടാതെ കേരളത്തില്‍ സംഭവിച്ചിരുന്നു. മലബാറിലെ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾ മറ്റു രോഗികൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ നിരവധി പേരാണ് ബുദ്ധിമുട്ടിലായത് .

മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ട്, കുറ്റാരോപിതരായ വകുപ്പ് മന്ത്രി ഉൾപെടെയുള്ള മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവർക്കെതിരെ നടപടിയും, ഇരയായ യുവതിക്ക് നഷ്‌ടപരിഹാരവും ആവശ്യപ്പെട്ടാണ് ഡോ. സൈനുൽ ആബിദീൻ ഹുദവി കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

Read Also: ഇരട്ടകുട്ടികളുടെ മരണം; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ച് എം.എല്‍.എ ടി.വി ഇബ്രാഹിം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE