തിരുവനന്തപുരത്ത് വ്യാപാരി കടയ്‌ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

By News Desk, Malabar News
Kannur Death
Representational Image
Ajwa Travels

തിരുവനന്തപുരം: ജില്ലയിലെ തച്ചോട്ടുകാവില്‍ വ്യാപാരി കടയ്‌ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. തേവിക്കോണം സ്വദേശി വിജയകുമാര്‍ ആണ് മരിച്ചത്. 56 വയസായിരുന്നു. സ്‌റ്റേഷനറി കട നടത്തി വരികയായിരുന്നു വിജയകുമാര്‍. സാമ്പത്തിക ബാധ്യത മൂലം ആത്‌മഹത്യ ചെയ്യുന്നുവെന്നാണ് ആത്‌മഹത്യാ കുറിപ്പിലുള്ളത്.

കോവിഡ് കാല പ്രതിസന്ധിയെ തുടര്‍ന്നാണ് മരണമെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കാര്യമായ സാമ്പത്തിക ബാധ്യത രണ്ട് വര്‍ഷത്തിനിടയില്‍ വിജയകുമാറിന് ഉണ്ടായി. 15 ലക്ഷം ബാധ്യതയായി ഇദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും സുഹൃത്തുകള്‍ പറയുന്നു. വിജയകുമാര്‍ വാടക വീട്ടില്‍ ആണ് കഴിഞ്ഞിരുന്നത്. ആറ് മാസമായി വാടക കൊടുത്തിരുന്നില്ല. ഭാര്യയും പത്താം ക്ളാസില്‍ പഠിക്കുന്ന മകളും ഉൾപ്പെടുന്നതായിരുന്നു വിജയകുമാറിന്റെ കുടുംബം.

Entertainment News: ‘കനകം കാമിനി കലഹം’; വൈറൽ ടീസറിന്റെ മേക്കിങ് വീഡിയോ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE