കണ്ടെയ്ൻമെന്റ് സോൺ; വയനാട്ടിൽ വ്യാപാരികൾ സമരത്തിലേക്ക്

By Desk Reporter, Malabar News
Wayanad-merchants-_2020-Sep-22
Representational Image
Ajwa Travels

കൽപ്പറ്റ: ജില്ലയിൽ കണ്ടെയ്ൻമെ‍ന്റ് സോൺ പ്രഖ്യാപനത്തിൽ അശാസ്‌ത്രീയത ആരോപിച്ച് വയനാട്ടിലെ വ്യാപാരികൾ വീണ്ടും രം​ഗത്ത്. ഒരു പ്രദേശത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചാൽ മതിയായ അന്വേഷണം നടത്താതെ തോന്നിയതുപോലെ അധികൃതർ സ്ഥാപനങ്ങൾ അടപ്പിക്കുകയാണെന്ന് വ്യാപാരികൾ ആരോപിക്കുന്നു.

കൽപ്പറ്റ നഗരത്തിലെ കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപത്തിനെതിരെയാണ് ഇപ്പോൾ പ്രതിഷേധം ഉയരുന്നത്. നേരത്തെ, സുൽത്താൻബത്തേരി നഗരസഭക്ക് എതിരെയും പ്രതിഷേധവുമായി വ്യാപാരികൾ രംഗത്തെത്തിയിരുന്നു.

Thrissur News:  കുടുംബശ്രീക്ക് തൃശൂരില്‍ പരിശീലന കേന്ദ്രം ഒരുങ്ങുന്നു

തുടർച്ചയായുള്ള അടച്ചിടൽ ജില്ലയിലെ ചെറുകിട വ്യവസായങ്ങളെയും വ്യാപാര സ്ഥാപനങ്ങളെയും സാരാമായി ബാധിക്കുന്നുവെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. പല വ്യവസായ സ്ഥാപനങ്ങളും മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ഹോട്ടൽ വ്യവസായ മേഖലയെയാണ് കോവിഡ് പ്രതിസന്ധി ഗുരുതരമായി ബാധിച്ചത്.

ഇത്തരത്തിൽ അശാസ്‌ത്രീയമായ അടച്ചിടൽ തുടർന്നാൽ അവശ്യവസ്‌തുക്കൾ വിൽക്കുന്ന കടകൾ അടക്കം അനിശ്ചിതകാലത്തേക്ക് പൂട്ടിയിടുമെന്ന് വ്യാപാരി സംഘടനകൾ മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി വരുന്ന 25ന് എല്ലാ കടകൾക്ക് മുമ്പിലും പ്ലക്കാർഡ് വെക്കുമെന്നും അവർ വ്യക്തമാക്കി.

Kerala News:  കർഷകരുടെ ജീവിതം കോർപറേറ്റുകൾക്ക് അടിയറവു വെക്കുന്നു; കോടിയേരി

അതേസമയം കൃത്യമായ അന്വേഷണത്തിന് ശേഷം മാത്രമാണ് ജില്ലാ കളക്ടർ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കുന്നത് എന്നാണ് അധികൃതരുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE