കുടുംബശ്രീക്ക് തൃശൂരില്‍ പരിശീലന കേന്ദ്രം ഒരുങ്ങുന്നു

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

തൃശൂര്‍: കുടുംബശ്രീക്ക് സംസ്ഥാനതല പരിശീലന കേന്ദ്രം ഒരുങ്ങുന്നു. തൃശൂര്‍ വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് സമീപത്താണ് പരിശീലന കേന്ദ്രത്തിന് കെട്ടിടം നിര്‍മ്മിക്കുന്നത്. കുടുംബശ്രീ ഷീ ലോഡ്ജ് ട്രെയിനിംഗ് സെന്റര്‍ എന്നാണ് പരിശീലന കേന്ദ്രത്തിന് പേര് നല്‍കിയിരിക്കുന്നത്.

തൃശൂര്‍ ജില്ലാ പഞ്ചായയത്ത് 5.36 കോടി രൂപ വകയിരുത്തിയാണ് പരിശീലന കേന്ദ്രം നിര്‍മ്മിക്കുന്നത്. 10 നില കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് ഫൗണ്ടേഷന്‍ ഒരുക്കിയിരിക്കുന്നത് എങ്കിലും ആദ്യഘട്ടത്തില്‍ അഞ്ച് നിലകളുടെ പണി മാത്രമാണ് നടക്കുന്നത്. അതേസമയം രണ്ടു നിലകളുടെ പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തീകരിച്ച് നവംബര്‍ ആകുമ്പോഴേക്കും പരിശീലന കേന്ദ്രത്തിന്റെ പ്രവത്തനം ആരംഭിക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്.

Read Also: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

100 ആളുകള്‍ക്ക് ഇവിടെ താമസിച്ച് പരിശീലനം നടത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. കൂടാതെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ അടുത്തായതിനാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് സൗകര്യപ്രദമായിരിക്കും പരിശീലന കേന്ദ്രമെന്നാണ് പ്രതീക്ഷ.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം കെ പി രാധാകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സുലൈമാന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ആര്‍ ജയകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍.എം ഷെരീഫ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.കെ അജയകുമാര്‍ തുടങ്ങിയവര്‍ കെട്ടിടം സന്ദര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE