കർഷകരുടെ ജീവിതം കോർപറേറ്റുകൾക്ക് അടിയറവു വെക്കുന്നു; കോടിയേരി

By Desk Reporter, Malabar News
kodiyeri-balakrishnan_about-league
Ajwa Travels

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലിൽ പ്രതിഷേധവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. രാജ്യത്തെ കർഷകരുടെ ജീവിതം കോർപറേറ്റുകൾക്ക് അടിയറവു വെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു.

കഴിഞ്ഞ വർഷം മാത്രം പതിനായിരത്തിലേറെ കർഷകരാണ്‌ രാജ്യത്ത്‌ ആത്മഹത്യ ചെയ്‌തത്‌. ഈ ദുരന്തത്തിന്റെ തുടർച്ചക്കാണ്‌ കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ നിയമങ്ങൾ വഴിയൊരുക്കുക. ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന കൃഷിഭൂമിയും കർഷകരുടെ വിയർപ്പും ജീവിതവും കോർപറേറ്റുകൾക്ക്‌ അടിയവു വെക്കാനാണ്‌ കേന്ദ്രസർക്കാരിന്റെ ശ്രമം. കാർഷിക മേഖലയുടെ തകർച്ച രാജ്യത്തിന്റെ തകർച്ചയിലേക്കാകും നയിക്കുകയെന്നും അദ്ദേഹം ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

രാജ്യമാകെ കേന്ദ്രസർക്കാർ പാസാക്കിയെടുത്ത കർഷകദ്രോഹ ബില്ലിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. രാജ്യത്തെ കർഷകരുടെ ജീവിതം കോർപറേറ്റുകൾക്ക്‌ അടിയറവയ്‌ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച സിപിഐ.എം പ്രതിനിധികളായ എളമരം കരീമും കെ. കെ രാഗേഷും ഉൾപ്പെടെയുള്ള എംപിമാരെ രാജ്യസഭയിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തതിനെതിരെ ചൊവ്വാഴ്‌ച കേരളം പ്രതിഷേധമുയർത്തും. കോവിഡ്‌ മാനദണ്‌ഡം പാലിച്ച്‌ വൈകിട്ട്‌ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ എല്ലാ പാർടി ഘടകങ്ങളോടും ആഹ്വാനം ചെയ്യുന്നു.

കഴിഞ്ഞ വർഷം മാത്രം പതിനായിരത്തിലേറെ കർഷകരാണ്‌ രാജ്യത്ത്‌ ആത്മഹത്യചെയ്‌തത്‌. ഈ ദുരന്തത്തിന്റെ തുടർച്ചക്കാണ്‌ കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ നിയമങ്ങൾ വഴിയൊരുക്കുക. ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന കൃഷിഭൂമിയും കർഷകരുടെ വിയർപ്പും ജീവിതവും കോർപ്പറേറ്റുകൾക്ക്‌ അടിയവയ്‌ക്കാനാണ്‌ കേന്ദ്രസർക്കാരിന്റെ ശ്രമം. കാർഷിക മേഖലയുടെ തകർച്ച രാജ്യത്തിന്റെ തകർച്ചയിലേക്കാകും നയിക്കുക.

Also Read: നിയമസഭ കയ്യാങ്കളി കേസ്: സര്‍ക്കാരിന് തിരിച്ചടി 

കർഷകർക്കുവേണ്ടിയുള്ള പോരാട്ടം രാജ്യത്തിനുവേണ്ടിയുള്ള പോരാട്ടമാണ്‌. ഈ രാജ്യദ്രോഹ നയത്തിനെതിരെ പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യുകയെന്ന ജനാധിപത്യപരമായ കടമയാണ്‌ സിപിഐ എമ്മിന്റെയടക്കം എം.പിമാർ നടത്തിയത്‌. പാർലമെന്റിൽ ജനാധിപത്യപരമായ വിയോജിപ്പുകൾ പോലും അനുവദിക്കാത്ത കേന്ദ്രസർക്കാരിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്‌.

പാർലമെന്റിൽ മാത്രമല്ല, രാജ്യത്താകെ കർഷകപ്രതിഷേധത്തിന്റെ വലിയ അലയൊലി ഉയർന്നുകഴിഞ്ഞു. അതിന്റെ മുൻനിരയിൽ സിപിഐഎം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർടികൾ ഉണ്ടാവും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE