സെവിയ്യ: ലയണല്‍ മെസിയുടെ ഇരട്ടഗോള്‍ മികവില്‍ ബാഴ്സലോണ സ്പാനിഷ് കിംഗ്സ് കപ്പ് ജേതാക്കളായി. അത്ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത നാല് ഗോളിന് തകർത്താണ് ബാഴ്സയുടെ കിരീടധാരണം. കിംഗ്സ് കപ്പില്‍ ബാഴ്സയുടെ 31ആം കിരീടമാണിത്. അവസാന ഏഴില്‍ അഞ്ച് കിരീടങ്ങളും പാളയത്തിലെത്തിക്കാനും ബാഴ്സക്കായി.
? ??, ??, ??! ??, ??, ??!
?? ??? ??? ????̧? ?́?, ?? ?????? ??? ?? ??… pic.twitter.com/d0o0SPc5Ox— FC Barcelona (@FCBarcelona) April 18, 2021
പന്തടക്കത്തിലും ആക്രമണത്തിലും ഏറെ മുന്നിട്ടുനിന്നാണ് ബാഴ്സയുടെ അനായാസ വിജയം. അറുപതാം മിനിറ്റില്‍ അന്റോയ്ൻ ഗ്രീസ്മാനാണ് ആദ്യ ഗോള്‍ നേടിയത്. 63ആം മിനിറ്റില്‍ ഡിജോംഗ് ലീഡ് ഉയർത്തി. ശേഷം 68, 72 മിനിറ്റുകളിലായിരുന്നു മെസിയുടെ ഇരട്ട പ്രഹരം.
Read Also: തൃശൂർ പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും യോഗം