തൃശൂർ പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും യോഗം

By Desk Reporter, Malabar News
Thrissur Pooram
Ajwa Travels

തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും യോഗം ചേരും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ആയിരിക്കും യോഗം ചേരുക. ഇന്ന് രാവിലെ 10 മണിക്കാണ് യോഗം. ജില്ലാ കളക്‌ടറും കമ്മീഷണറും ദേവസ്വം ഭാരവാഹികളും ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കും.

കോവിഡ് രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് വീണ്ടും യോഗം വിളിച്ചത്. പൂരം നടത്തിപ്പ് ആലോചിക്കാൻ ദേവസ്വങ്ങളും ഇന്ന് യോഗം ചേരുന്നുണ്ട്. കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ദേവസ്വങ്ങളും യോഗത്തിൽ ചർച്ച ചെയ്യും.

കേരളത്തിൽ ഇന്നലെ കോവിഡ് കേസുകൾ പതിമൂവായിരം കടന്നിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത്, ചില ജില്ലകളിൽ പ്രത്യേകിച്ച് നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്.

Also Read:  സംസ്‌ഥാനത്ത് ന്യുമോണിയ രോഗത്തിനുള്ള മരുന്നിന് കടുത്ത ക്ഷാമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE