മെസി പിഎസ്‌ജിയിലേക്ക് തന്നെ; സ്‌ഥിരീകരിച്ച് പിതാവ്

By Staff Reporter, Malabar News
messi-and-father
Ajwa Travels

പാരിസ്: ബാഴ്‌സലോണ വിട്ട ഇതിഹാസ താരം ലയണൽ മെസി പിഎസ്‌ജിയിലേക്ക് തന്നെയെന്ന് ഉറപ്പിച്ച് മെസിയുടെ പിതാവും ഏജന്റുമായ ജോർജെ മെസി. ബാഴ്‌സലോണ വിമാനത്താവളത്തിൽ വച്ച് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ജോർജെ.

ഞായറാഴ്‌ച മെസിയുടെ വികാരനിർഭരമായ യാത്രയയപ്പിന് ശേഷം ആദ്യമായാണ് ഇത്തരത്തിൽ ഒരു ഔദ്യോഗിക പ്രതികരണം താരവുമായി അടുത്ത കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നത്. മെസിയും കുടുംബവും പാരിസിലേക്ക് യാത്ര തിരിച്ചതായാണ് റിപ്പോർട്ടുകൾ.

 

View this post on Instagram

 

A post shared by Neymar Jr Site (@neymarjrsiteoficial)


രണ്ട് വർഷത്തെ കരാർ ആവും മെസി പിഎസ്‌ജിയുമായി ഒപ്പിടുകയെന്നാണ് സൂചന. എന്നാൽ ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. അടുത്ത ദിവസങ്ങളിൽ തന്നെ കരാർ പൂർത്തിയാക്കി പ്രഖ്യാപനം നടത്താനാണ് ക്ളബ് ഒരുങ്ങുന്നത്.

അതേസമയം, മെസിയുടെ വരവ് ഒന്നുകൂടി ഉറപ്പിച്ച്‌ കൊണ്ട് നെയ്‌മറിന്റെ സമൂഹ മാദ്ധ്യമ പേജിൽ ഇന്ന് വൈകുന്നേരം ഒരു പോസ്‌റ്റ് വന്നിരുന്നു. വീണ്ടും തങ്ങൾ ഇരുവരും ഒന്നിച്ച് കളിക്കളത്തിലേക്ക് ഇറങ്ങുകയാണ് എന്ന് കാണിച്ചു കൊണ്ടുള്ള വീഡിയോ ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു.

Read Also: ഇന്ദ്രന്‍സിന്റെ ‘ഹോം’ ആമസോണ്‍ പ്രൈമില്‍; റിലീസ് 19ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE