ഇന്ദ്രന്‍സിന്റെ ‘ഹോം’ ആമസോണ്‍ പ്രൈമില്‍; റിലീസ് 19ന്

By Staff Reporter, Malabar News
home movie-indrans

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി റോജിന്‍ തോമസ് കഥ എഴുതി സംവിധാനം ചെയ്‌ത ചിത്രം ‘ഹോമി’ന്റെ റിലീസ് പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമില്‍ ഓഗസ്‌റ്റ് 19ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മാതാവായ വിജയ് ബാബു അറിയിച്ചു. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്.

‘ഹോം’ തനിക്കേറെ പ്രിയപ്പെട്ട സിനിമയാണെന്നും വിജയ് ബാബു പോസ്‌റ്റിൽ പറഞ്ഞു. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ചിരിക്കുന്ന ‘ഹോം’ ഒരുക്കിയിരിക്കുന്നത് 2013ല്‍ പുറത്തിറങ്ങിയ ‘ഫിലിപ്‌സ് ആന്റ് മങ്കിപെന്‍’ എന്ന ചിത്രത്തിന്റെ അതേ ടീമാണ്. വിജയ് ബാബുവും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

home movie-vijay babu

ഇന്ദ്രന്‍സിന്റെ 341ആമത്തെ സിനിമ കൂടിയാണിത്. ശ്രീനാഥ് ഭാസി, മഞ്‌ജു പിള്ള, നസ്‌ലിൽ, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്.

നീല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ പ്രജീഷ് പ്രകാശാണ്. രാഹുല്‍ സുബ്രഹ്‌മണ്യമാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.

home-movie

മാര്‍ച്ചിലാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്‌തിരുന്നത്‌. വളരെ ഫീല്‍ ഗുഡ് ആയ ഒരു സിനിമയായിരിക്കും ‘ഹോം’ എന്നാണ് ടീസർ വ്യക്‌തമാക്കുന്നത്‌. നേരത്തെ മെയ് മാസത്തിൽ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാല്‍ കോവിഡ് സാഹചര്യങ്ങൾ പ്രതികൂലമായതോടെ റിലീസ് നീട്ടുകയായിരുന്നു. അതേസമയം ഇപ്പോൾ ആമസോണിൽ റിലീസ് ചെയ്യുന്നതോടെ ചിത്രം കൂടുതൽ പേരിൽ എത്തുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.

Most Read: ഓസ്‌ട്രേലിയൻ റിയാലിറ്റി ഷോയില്‍ പാടിത്തകർത്ത് മലയാളി പെണ്‍കുട്ടി; കൈയ്യടിച്ച് സോഷ്യൽ മീഡിയയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE