ഏറെ പ്രശസ്‌തമായ ‘ദ വോയ്‌സ് ഓസ്‌ട്രേലിയ’ റിയാലിറ്റി ഷോയിൽ താരമായി മലയാളി പെൺകുട്ടി ജാനകി ഈശ്വർ. ഷോയുടെ ഓഡീഷനിൽ അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ ബില്ലി എല്ലിഷിന്റെ ‘ലൗവ്‌ലി’ എന്ന ഗാനം പാടിയാണ് ഈ കൊച്ചുമിടുക്കി വിധി കർത്താക്കളെയടക്കം ഞെട്ടിച്ചിരിക്കുന്നത്.
ജാനകിയുടെ പാട്ടിന് എഴുന്നേറ്റുനിന്നാണ് കീത്ത് അര്‍ബന്‍, ജെസ് മൗബോയ്, ഗയ് സെബാസ്‌റ്റ്യൻ, റിത ഓറ തുടങ്ങിയ വിധികർത്താക്കൾ കൈയ്യടിച്ചത്. ജാനകിയുടെ പാട്ടിന് ശേഷം വിധികർത്താക്കൾ അവളോട് പ്രായം ചോദിച്ചു. തനിക്ക് 12 വയസാണ് എന്ന ജാനകിയുടെ മറുപടി കേട്ട് വിധികർത്താക്കൾ ശരിക്കും ഞെട്ടി. 12 വയസുള്ള കുട്ടി ഇത്രയും മനോഹരമായി ഗാനം ആലപിച്ചത് വിശ്വസിക്കാനാകുന്നില്ല എന്നായിരുന്നു അവരുടെ പ്രതികരണം.
കഴിഞ്ഞില്ല, ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രശസ്‌തമായ ഈ സംഗീത പരിപാടിയിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൽസരാർഥിയും ഈ മലയാളി പെൺകുട്ടിയാണ്. ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്ന അനൂപ് ദിവാകരനാണ് ജാനകിയുടെ പിതാവ്.

Most Read: പ്രണയത്തിലായ പ്രതിക്ക് പോകാൻ വണ്ടിറെഡി; പക്ഷെ, യാത്രയാരംഭിക്കാൻ പെർമിഷൻ വേണം