‘മെട്രോമാൻ’ ഇ ശ്രീധരൻ ബിജെപിയിലേക്ക്; പാർട്ടി പറഞ്ഞാൽ മൽസരിക്കുമെന്ന് പ്രതികരണം

By Staff Reporter, Malabar News
e-sreedharan
Ajwa Travels

തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയിലേക്ക്. വിജയ് യാത്ര വേളയിൽ അദ്ദേഹം ഔപചാരികമായി പാർട്ടി അംഗത്വമെടുക്കുമെന്ന് കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എല്ലാവർക്കും അറിയാവുന്ന ഒരാൾക്കൂടി പാർട്ടിയിലേക്ക് എത്തുന്നു എന്ന ആമുഖത്തോടെ ആയിരുന്നു സുരേന്ദ്രന്റെ പ്രഖ്യാപനം. വരും ദിവസങ്ങളിൽ കൂടുതൽ പേർ ബിജെപിയിലേക്ക് എത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കേരളത്തിന്‌ നീതി ഉറപ്പാക്കാൻ ബിജെപി വന്നാലേ കഴിയൂ എന്ന് ഇ ശ്രീധരൻ പ്രതികരിച്ചു. സംസ്‌ഥാനത്തെ ഒമ്പത് വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബിജെപി അംഗത്വമെടുക്കുന്നതിന് തീരുമാനിച്ചത്. പാർട്ടി പറഞ്ഞാൽ മൽസരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി കൂടുതൽ പരിചിത മുഖങ്ങളെ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കാൻ ശ്രമം തുടരുകയാണ്. നേരത്തെ നടൻ കൃഷ്‌ണകുമാർ ബിജെപിയിൽ ചേർന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ പാർട്ടിക്ക് പുറത്തുനിന്നുള്ള ജനസമ്മതരെ കണ്ടുപിടിച്ച് മൽസരിപ്പിക്കാനാണ് നീക്കം.

Read Also: സണ്ണി ലിയോണിന് എതിരായ കേസ്; ഇന്ന് പരാതിക്കാരന്റെ മൊഴിയെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE