സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കൈക്കൂലി; എംജി സർവകലാശാല ജീവനക്കാരി പിടിയിൽ

By News Bureau, Malabar News
Ajwa Travels

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ എംജി സർവകലാശാലയിൽ ജീവനക്കാരി പിടിയിൽ. കോട്ടയം അതിരമ്പുഴ യൂണിവേഴ്‌സിറ്റി കാമ്പസിലെ സെക്ഷൻ അസിസ്‌റ്റന്റ് സിജെ എൽസിയെയാണ് വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്‌. മാർക്ക് ലിസ്‌റ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവ നൽകാൻ ഇവർ വിദ്യാർഥിയോട് ഒന്നരലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.

ഓഫിസിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സെക്ഷൻ അസിസ്‌റ്റന്റ് വിജിലൻസിന്റെ പിടിയിലായത്.

മാർക്ക് ലിസ്‌റ്റും സർട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാർഥിയോട് സെക്ഷൻ അസിസ്‌റ്റന്റ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

കൈക്കൂലിയായി ഒന്നര ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. തുടർന്ന് ബാങ്ക് വഴി വിദ്യാർഥിയിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയിൽ 15000 രൂപ സർവകലാശാല ഓഫിസിൽ വച്ച് കൈപ്പറ്റിയപ്പോഴാണ് വിജിലൻസിന്റെ പിടിവീണത്.

Most Read: പെഗാസസ്: മോദി സർക്കാർ ചെയ്‌തത്‌ രാജ്യദ്രോഹം; രാഹുൽ ഗാന്ധി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE