തെരുവ് നായയോട് വീണ്ടും ക്രൂരത; കണ്ണൂരിൽ വെട്ടി പരിക്കേൽപ്പിച്ച നായ ചത്തു

By News Desk, Malabar News
Representational image
Ajwa Travels

കണ്ണൂര്‍: കേരളത്തില്‍ വീണ്ടും തെരുവ് നായയോട് കൊടും ക്രൂരത. കണ്ണൂർ ചേപ്പറമ്പിൽ നായയെ വെട്ടി പരിക്കേൽപ്പിച്ചു. ഏറെ നേരം ചോരയൊലിപ്പിച്ച് ഓടിയ നായ പിന്നീട് ചത്തു. നായയെ വെട്ടിയ അതിഥി തൊഴിലാളിയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.

നേരത്തെ, എറണാകുളം തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവം കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് തെരുവ് നായ്‌ക്കളെ സംരക്ഷിക്കാനായി നടപടികൾ സ്വീകരിക്കാൻ തൃക്കാക്കര നഗരസഭയ്‌ക്ക്‌ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

തെരുവിൽ അലഞ്ഞു തിരിയുന്ന നായകൾക്ക് ഭക്ഷണം കിട്ടാത്തത് കൊണ്ടാണ് അവ അക്രമാസക്‌തമാകുന്നത്. അതിനാൽ തെരുവ് നായ്‌ക്കൾക്ക് ഭക്ഷണം നൽകാനുള്ള കേന്ദ്രങ്ങൾ സ്‌ഥാപിക്കണമെന്നായിരുന്നു കോടതി നിർദ്ദേശം.

National News: കുടുംബ വഴക്ക്; പോലീസില്‍ പരാതിപ്പെട്ട ഭാര്യക്കുനേരെ വെടിയുതിര്‍ത്ത് ഭര്‍ത്താവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE