സ്വപ്‌ന സാക്ഷാത്കാരം; ഒറ്റപ്പാലത്ത് മിനി പാര്‍ക്ക് ഒരുങ്ങുന്നു

By Staff Reporter, Malabar News
ottappalam-mini-park
Ajwa Travels

ഒറ്റപ്പാലം: ജനങ്ങളുടെ ഏറെ കാലത്തെ സ്വപ്‌ന പദ്ധതി യാഥാര്‍ഥ്യമാവുന്നു. ഒറ്റപ്പാലത്ത് മിനി പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കമായി. ഈസ്‌റ്റ് ഒറ്റപ്പാലം പാലത്തിന് കീഴില്‍ നഗരസഭയുടെ അര ഏക്കറിലാണ് പാര്‍ക്കിന്റെ നിര്‍മാണം.

കുടുംബത്തോടൊപ്പം ചെലവിടാനും കുട്ടികള്‍ക്ക് പ്രത്യേകം കളിസ്‌ഥലവും പദ്ധതിയില്‍ വിഭാവനം ചെയ്‌തിട്ടുണ്ട്. 2021-22 വര്‍ഷത്തെ ബജറ്റില്‍ 10 ലക്ഷം രൂപ പാര്‍ക്കിനായി നഗരസഭ നീക്കിവെച്ചിട്ടുണ്ടെന്ന് നഗരസഭ ഉപാധ്യക്ഷന്‍ കെ രാജേഷ് പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ 35 ലക്ഷം രൂപയും പാര്‍ക്കിനായി നീക്കിവെച്ചിരുന്നു.

പാര്‍ക്ക് നിര്‍മിക്കുന്നതിന്റെ ഭാഗമായി സമീപത്തെ തോടിന് സംരക്ഷണ ഭിത്തി ഒരുക്കുന്നതിന്റെ പ്രവര്‍ത്തി പൂര്‍ത്തിയായിട്ടുണ്ട്. പാര്‍ക്ക് യാഥാര്‍ഥ്യമാക്കേണ്ട സ്‌ഥലം കരിങ്കല്‍ കെട്ടിന് സമാനമായി കല്ലും മണ്ണുമിട്ട് നികത്തിയതിന് ശേഷം ജില്ലാ ടൂറിസം വകുപ്പിന് കൈമാറും. ഗോവണി വഴി താഴെ പാര്‍ക്കിലെത്താനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഗോവണി ഉള്‍പ്പടെയുള്ള നിര്‍മാണ പ്രവൃത്തികള്‍ ടൂറിസം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ആയിരിക്കും നടക്കുക.

നിലം നികത്തല്‍ പൂര്‍ത്തിയാകുന്ന മുറക്ക് പദ്ധതിരേഖ തയാറാക്കും. എസ്‌റ്റിമേറ്റ് തയാറാക്കാന്‍ ഇതിന് അംഗീകാരം ലഭിക്കേണ്ടതുണ്ട്. തുടര്‍ന്നാണ് ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുക. പ്രദേശത്ത് ഇത്തരമൊരു വിശ്രമകേന്ദ്രം വേണമെന്ന ജനങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യമാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്.

Malabar News: രേഖയില്ലാതെ കടത്തിയ 6.60 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ്‌ പിടികൂടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE