രേഖയില്ലാതെ കടത്തിയ 6.60 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ്‌ പിടികൂടി

By Desk Reporter, Malabar News
Election-Flying-Squad-seizes-Rs-6.60-lakh
Representational Image
Ajwa Travels

വയനാട്: ജില്ലയിൽ രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച 6.60 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ്‌ പിടികൂടി. രേഖ സമർപ്പിക്കാൻ കഴിയാത്തതിനെ തുടർന്ന് പണം ഗൂഡല്ലൂർ ട്രഷറിക്കു കൈമാറി. അതിർത്തി ചെക് പോസ്‌റ്റുകളിലും തൊറപ്പള്ളിയിലുമായി തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ് ഇന്നലെ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.

കേരളത്തിൽ നിന്നു കർണാടകയിലേക്ക് പച്ചക്കറി കയറ്റാനായി പോകുന്ന ലോറികളിൽ നിന്നാണ് പണം പിടികൂടിയത്. കർണാടക അതിർത്തിയായ കക്കനഹള്ള ചെക്ക് പോസ്‌റ്റ് വഴി കർണാടകയിലേക്ക് കടക്കുന്ന വാഹനങ്ങളിൽ നിന്നു പണം പിടികൂയിരുന്നു. പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം ഗൂഡല്ലൂരിൽ നിന്നു മാത്രം 30,78,300 രൂപയാണ് ഇതുവരെ പിടിച്ചെടുത്തത്.

ഈ തുക മുഴുവനും കേരളത്തിൽ നിന്നു കർണാടകയിലേക്കു പുറപ്പെട്ട ലോറികളിൽ നിന്നാണു കണ്ടെടുത്തത്. കേരളത്തിൽ നിന്നു കർണാടകയിലേക്കുള്ള പ്രധാന പാതയാണിത്. ദിവസേന നൂറുകണക്കിന് ലോറികളാണ് ഇതുവഴി പോകുന്നത്. വ്യാപാര ആവശ്യങ്ങൾക്ക് പോകുന്നവർ 50,000 രൂപയിലധികം കൈവശം വെക്കുന്നതിന് വിലക്കുണ്ട്.

Malabar News:  ഹോട്ടലുകളിലും, തട്ടുകടകളിലും ഉപയോഗിക്കുന്നത് ശുദ്ധമല്ലാത്ത ജലം; ജില്ലയിൽ വ്യാപകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE