മലബാര്‍ മേഖലയിലെ ആറുവരിപ്പാത; തടസങ്ങൾ ഉടൻ നീക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

By News Desk, Malabar News
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്
Ajwa Travels

കോഴിക്കോട്: സംസ്‌ഥാനത്ത് ദേശീയ പാത നിർമ്മാണത്തിലെ തടസങ്ങൾ നീക്കാൻ അടിയന്തര നടപടി ഉണ്ടാകുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. മലബാര്‍ മേഖലയിലെ സ്‌ഥലമേറ്റെടുപ്പ് പ്രശ്‌നത്തിന് ഉടനെ പരിഹാരം കണ്ടെത്തും. ആറ് വരി പാത യാഥാർഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

തീരദേശ പാത പൂര്‍ത്തീകരണത്തിലും തടസങ്ങളുണ്ട്. മലയോര ഹൈവേ പോലെ അത്ര എളുപ്പമല്ല തീരദേശ ഹൈവേ. ഒരുപാട് തടസങ്ങള്‍ നിലവിലുണ്ട്. അതെല്ലാം ഉടൻ പരിഹരിക്കാനാകും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും റിയാസ് കോഴിക്കോട് പറഞ്ഞു.

പൊതുമരാമത്ത് ഭൂമിയിലെ കയ്യേറ്റങ്ങൾ തിരിച്ചുപിടിക്കാനും ഇനി ആരും കയ്യേറാതിരിക്കാനും ഉള്ള കര്‍മപദ്ധതി തയ്യാറാക്കാൻ പ്രത്യേക യോഗം വിളിച്ച് ചേര്‍ക്കും. റോഡിലെ കുഴി അപ്പപ്പോള്‍ അടക്കാനുള്ള സംവിധാനം ഉടനുണ്ടാകുമെന്നും പൊതുമരാമത്ത് മന്ത്രി അറിയിച്ചു.

National News: ജോലിക്ക് എത്തിയില്ല; ദളിത് യുവാവിന്റെ ഗർഭിണിയായ ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച് ഭൂവുടമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE