രാജസ്‌ഥാനില്‍ 16കാരിയെ ബലാല്‍സംഗം ചെയ്‌ത് കൊലപ്പെടുത്തി; ഒരാള്‍ അറസ്‌റ്റില്‍, രണ്ടുപേര്‍ ഒളിവില്‍

By Staff Reporter, Malabar News
Minor girl raped and murdered
Ajwa Travels

ബാര്‍മര്‍: രാജസ്‌ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി. ബാര്‍മര്‍ ജില്ലയിലാണ് സംഭവം. മൂന്നുപേരാണ് സംഭവത്തിന് പിന്നിലെന്നും ഇതില്‍ ഒരാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം സെക്ഷന്‍ 376, 376-ഡി എന്നീ വകുപ്പുകള്‍ ചുമത്തി മൂന്ന് പേര്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട് എന്ന് ബാര്‍മര്‍ പോലീസ് സൂപ്രണ്ട് ആനന്ദ് ശര്‍മ അറിയിച്ചു. ഇതില്‍ ഒരു പ്രതിയെ അറസ്‌റ്റ് ചെയ്‌തുവെന്നും മറ്റ് രണ്ട് പേര്‍ ഒളിവിലാണെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്‌ച രാവിലെ വീടിന് പുറകിലെ വയലിലാണ് 16കാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ് എന്ന് പോലീസ് സൂപ്രണ്ട് ആനന്ദ് ശര്‍മ വ്യക്‌തമാക്കി.

Read Also: കൊല്ലത്ത് നവജാതശിശു മരിച്ച സംഭവം; എട്ട് പേരുടെ ഡിഎൻഎ പരിശോധന നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE