നദിയിൽ വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ; നേപ്പാളിൽ നിന്ന് കാണാതായ വിമാനമെന്ന് സൂചന

By News Desk, Malabar News
Ajwa Travels

കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡു ആസ്‌ഥാനമായ താരാ എയറിന്റെ കാണാതായ ചെറുവിമാനം തകർന്ന നിലയിൽ കണ്ടെത്തിയതായി റിപ്പോർട്. മുസ്‌താങ് ജില്ലയിലെ കോവാങ്ങിൽ വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടതായി നാട്ടുകാരാണ് അധികൃതരെ അറിയിച്ചത്. ലാക്കൻ നദിയിലാണ് വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടതെന്നാണ് സൂചന. നേപ്പാൾ സൈനികർ കര, വ്യോമമാർഗം ഇവിടേക്ക് തിരിച്ചിട്ടുണ്ട്.

നാല് ഇന്ത്യക്കാരടക്കം 22 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെ കുറിച്ച് യാതൊരു അറിവുമില്ല. നേപ്പാളിൽ ആഭ്യന്തര സർവീസുകൾ‌ നടത്തിയിരുന്ന താര എയറിന്റെ ചെറു വിമാനമാണ് ഇന്നു രാവിലെ കാണാതായത്. താരാ എയറിന്റെ 9 എൻഎഇടി ഇരട്ട എഞ്ചിൻ വിമാനമാണിത്. വിമാനത്തിൽ 19 യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

നേപ്പാളിലെ പൊഖാറയിൽ നിന്നും ജോംസമിലേക്കുള്ള യാത്രക്കിടെയാണ് വിമാനം കാണാതായത്. ഹെലികോപ്‌ടർ ഉപയോഗിച്ച് തിരച്ചിൽ തുടരുകയാണ്. ഇതിനിടെയാണ് വിമാനം തകർന്നെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

Most Read: വെസ്‌റ്റ് നൈല്‍ ഫീവര്‍; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE