ടോം ക്രൂസ് ചിത്രം ‘മിഷൻ ഇംപോസിബിൾ 7: ഡെഡ് റെക്കണിങ്’ ടീസർ പുറത്തുവിട്ടു. ക്രിസ്റ്റഫർ മക്വാറിയാണ് പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ.
‘മിഷൻ ഇംപോസിബിൾ റോഗ് നേഷൻ, മിഷൻ ഇംപോസിബിൾ ഫാളൗട്ട്’ എന്നീ ചിത്രങ്ങൾക്കു ശേഷം ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിഷൻ ഇംപോസിബിൾ 7‘. രണ്ട് ഭാഗങ്ങളായാണ് മക്വയർ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒന്നാം പാർട്ട് അടുത്ത വർഷം ജൂലൈ 14നും അടുത്ത പാർട്ട് 2024 ജൂൺ 28നും തിയേറ്ററുകളിലെത്തും.
മുൻ ചിത്രങ്ങളിലേതുപോലെ വിൻഗ് റാംസ്, ഹെൻറി, സൈമൺ പെഗ്, റെബേക്ക ഫെർഗസൺ, വനേസ കിർബി എന്നീ താരങ്ങൾ ടോം ക്രൂസിനൊപ്പം ഇത്തവണയുമുണ്ട്. ഇവർക്ക് പുറമെ ഹെയ്ലി ആറ്റ്വെൽ, പോം ക്ളെമെന്റീഫ്, ഷിയ വിഹാം, റോബ് ഡെലനി എന്നീ പുതിയ അംഗങ്ങളും ചിത്രത്തിലുണ്ട്.
Most Read: ഹോട്ടൽ ബില്ലിൽ സർവീസ് ചാർജ് ഈടാക്കിയാൽ പരാതിപ്പെടാം; കേന്ദ്ര സർക്കാർ