എംകെ സ്‌റ്റാലിൻ ഡെൽഹിയിൽ; കെജ്‌രിവാളുമായി കൂടിക്കാഴ്‌ച നടത്തി

By Staff Reporter, Malabar News
mk-stalin-kejriwal
Ajwa Travels

ന്യൂഡെൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി കൂടികാഴ്‌ച നടത്തി. വെസ്‌റ്റ് വിനോദ് നഗറിലാണ് കൂടികാഴ്‌ച നടന്നത്. ഡെല്‍ഹി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളില്‍ സ്‌റ്റാലിന് മതിപ്പുണ്ടെന്നും ഡെല്‍ഹിയിലെ സ്‌കൂളുകള്‍ സന്ദര്‍ശിക്കാന്‍ സ്‌റ്റാലിന്‍ ആഗ്രഹിക്കുന്നുവെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

പ്രാഥമിക ആരോഗ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൊഹല്ല ക്ളിനിക്കുകളും ഇദ്ദേഹം സന്ദര്‍ശിക്കും. മൊഹല്ല ക്ളിനിക്ക് സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി പ്രീ-പ്രൈമറി ക്ളാസിലെ വിദ്യാർഥികളുമായും ‘ദേശഭക്‌തി ക്ളാസിലെ’ വിദ്യാർഥികളുമായും സ്‌റ്റാലിന്‍ സംവദിക്കും. ധനമന്ത്രി നിര്‍മലാ സീതാരാമനുമായും പിയുഷ് ഗോയലുമായും സ്‌റ്റാലിന്‍ കൂടികാഴ്‌ച നടത്തിയേക്കും.

Read Also: പിഎംഎവൈ നഗരം ലൈഫ് പദ്ധതി; 15212 വീടുകള്‍ക്ക് കൂടി അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE