കണ്ണൂർ: ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ശനിയാഴ്ച മൊബൈൽ ലാബ് സൗജന്യ കോവിഡ് ആർടിപിസിആർ പരിശോധന നടത്തും. ഫാത്തിമമാതാ യുപി സ്കൂൾ കുടിയാൻമല, മണ്ണേരി വായനശാല ഊരത്തൂർ, മേലെ ചമ്പാട് വെസ്റ്റ് യുപി സ്കൂൾ പന്ന്യന്നൂർ, ആർസി അമല ബേസിക് യുപി സ്കൂൾ പിണറായി, നീലിയാർ ഭഗവതി കോട്ടം ഓഡിറ്റോറിയം, പുണിയംകോട് മാതമംഗലം എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് നാല് വരെയാണ് പരിശോധന നടത്തുന്നത്.
കല്ലേറ്റുംകടവ് വായനശാല രാമന്തളി, ഇരിണാവ് ഹിന്ദു എൽപി സ്കൂൾ, കക്കാട് കോർജാൻ യുപി സ്കൂൾ, ഇരിക്കൂർ സാമൂഹിക ആരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ പകൽ 12.30 വരെയും, ടാഗോർ വായനശാല കുന്നരു, മോറാഴ കുഞ്ഞറയൽ സബ്സെന്റർ, ജ്യോതിഭവൻ മേലേചൊവ്വ, മുണ്ടക്കൈപ്പറമ്പ് ഫാറൂക്ക് പള്ളി എന്നിവിടങ്ങളിൽ പകൽ രണ്ട് മുതൽ നാല് വരെയുമാണ് പരിശോധന. ശനിയാഴ്ച മുൻകൂട്ടി അനുമതി ലഭിച്ച, 18 വയസിനുമുകളിൽ പ്രായമുള്ളവർക്കായി 111 വാക്സിനേഷൻ കേന്ദ്രങ്ങളും പ്രവർത്തിക്കും.
Read Also: സംസ്ഥാനത്ത് ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങൾ