സംസ്‌ഥാനത്ത് ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങൾ

By Staff Reporter, Malabar News
strict restrictions in weekend lockdown
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് രോഗവ്യാപനം കുറയാത്ത സാഹചര്യത്തില്‍ ഇന്നും നാളെയും കര്‍ശന നിയന്ത്രണം ഏർപ്പെടുത്തും. രോഗവ്യാപനം ഒട്ടും കുറയാത്ത പശ്‌ചാത്തലത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം.

അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും, അവശ്യസര്‍വീസ് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശിച്ച മറ്റ് വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും മാത്രമേ യാത്ര അനുവദിക്കേണ്ടതുള്ളു എന്നാണ് പോലീസ് നിലപാട്.

നിയന്ത്രണങ്ങളുടെ ഭാഗമായി രാവിലെ ആറ് മുതല്‍ നഗരാതിര്‍ത്തി പ്രദേശങ്ങള്‍ പോലീസ് അടയ്‌ക്കും. റോഡുകളില്‍ ഉള്‍പ്പെടെ ബാരിക്കേഡ് വച്ച് അടച്ച് കര്‍ശന പരിശോധന നടത്തുമെന്നും പോലീസ് വ്യക്‌തമാക്കുന്നു. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ ക്ളസ്‌റ്ററുകള്‍ ആയി കണക്കാക്കി നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ അറിയിച്ചിരുന്നു.

Read Also: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വിവാദം; സിപിഎം അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് ഇന്ന് മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE