കോവിഡ്; ബ്രിട്ടന്റെ ക്ഷണം നിരസിച്ച് മോദി; ജി7 ഉച്ചകോടിയിൽ പങ്കെടുക്കില്ല

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: ബ്രിട്ടണിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂൺ 11-13 തീയതികളിലാണ് ജി7 യോഗം സംഘടിപ്പിച്ചിരിക്കുന്നത്. യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ക്ഷണപ്രകാരം മോദി പ്രത്യേക ക്ഷണിതാവായിരുന്നു.

ജി7 ഉച്ചകോടിക്കായി മോദിയെ ക്ഷണിച്ചതിൽ ബോറിസ് ജോൺസണെ അഭിനന്ദിക്കുന്നു. എന്നാൽ, നിലവിൽ രാജ്യത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി വ്യക്‌തിപരമായി യോഗത്തിൽ നിന്ന് പിൻമാറുകയാണെന്ന് വിദേശകാര്യ വക്‌താവ്‌ അറിയിച്ചു.

യുഎസ്, ഇറ്റലി, ഇംഗ്‌ളണ്ട്, കാനഡ, ജർമനി, ഫ്രാൻസ്, ജപ്പാൻ എന്നിവയാണ് ജി7ലെ രാജ്യങ്ങൾ. ഇന്ത്യയെ കൂടാതെ ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നിവരെയും ബ്രിട്ടൺ പ്രത്യേകം ക്ഷണിച്ചിരുന്നു.

Also Read: ‘പ്രധാനമന്ത്രീ, താങ്കൾ സെൻട്രൽ വിസ്‌തയല്ലാതെ മറ്റൊന്നും കാണുന്നില്ല’; രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE