‘വീഴ്‌ച പറ്റിയിട്ടില്ല’; സിഐയ്‌ക്ക്‌ അനുകൂലമായി ഡിവൈഎസ്‌പിയുടെ റിപ്പോർട്

By Web Desk, Malabar News
Mofia Parveen_suicide
Ajwa Travels

കൊച്ചി: മോഫിയ പർവീനിന്റെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട് സിഐ സിഎൽ സുധീറിന് വീഴ്‌ച പറ്റിയിട്ടില്ലെന്ന് ഡിവൈഎസ്‌പിയുടെ റിപ്പോർട്. എസ്‌പിക്ക് സമർപ്പിച്ച റിപ്പോർട്ടാണ് സിഐയ്‌ക്ക്‌ അനുകൂലമായത്. ഗുരുതര വീഴ്‌ചകൾ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.

സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ ചെറിയ പാളിച്ചയുണ്ടായി. യുവതി ഭർത്താവിനെ സ്‌റ്റേഷനിൽ വെച്ച് മർദിച്ചപ്പോൾ ശാസിക്കുക മാത്രമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിശദമായ അന്വേഷണ റിപ്പോർട് ഇന്ന് ഡിഐജി, ഡിജിപിയ്‌ക്ക്‌ കൈമാറും.

അതേസമയം സിഐ സിഎൽ സുധീറിനെതിരെ കോൺഗ്രസിൻ്റെ സമരം തുടരുകയാണ്. സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ രാവിലെ 10 മണിക്ക് റൂറൽ എസ്‌പി ഓഫിസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മോഫിയയുടെ മാതാവും സമര സ്‌ഥലത്ത് എത്തി കോൺഗ്രസ് നേതാക്കളെ കണ്ടു.

Malabar News: തലശ്ശേരി-മൈസൂരു റെയിൽപ്പാത; ഹെലിബോൺ സർവേ തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE