കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് ഇന്ന് പുറത്തിറങ്ങും

By Staff Reporter, Malabar News
Bineesh Kodiyeri bail plea
Ajwa Travels

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചിതനാകും. ജാമ്യം നില്‍ക്കാമേന്നേറ്റവര്‍ അവസാന നിമിഷം പിന്‍മാറിയതിനെ തുടര്‍ന്നാണ് ഇന്നലെ പുറത്തിറങ്ങാന്‍ കഴിയാതെ വന്നത്. വ്യാഴാഴ്‌ചയാണ് ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചത്. ജാമ്യ വ്യവസ്‌ഥയിലുള്ള എതിര്‍പ്പാണ് കര്‍ണാടക സ്വദേശികളായ ജാമ്യക്കാര്‍ അവസാന നിമിഷം പിൻമാറാന്‍ കാരണമെന്നാണ് സൂചന.

പകരം ആളുകളെ എത്തിച്ചപ്പോഴേക്കും വിചാരണ കോടതിയില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സമയം കഴിഞ്ഞിരുന്നു. 5 ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യമുള്‍പ്പടെ കര്‍ശന ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചത്. രാജ്യം വിട്ട് പോകരുതെന്നും ഉപാധിയുണ്ട്.

കേസില്‍ അറസ്‌റ്റിലായി ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് ബിനീഷ് ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിന് പുറത്തിറങ്ങുന്നത്. ജാമ്യം ലഭിച്ചെങ്കിലും ബിനീഷിനെതിരെ അന്വേഷണം കൂടുതൽ ശക്‌തമാക്കാനുള്ള ഒരുക്കത്തിലാണ് ഇഡി.

Read Also: തിയേറ്റർ ഉടമകളുടെ യോഗം ഇന്ന്; മരക്കാർ റിലീസ് ചർച്ചയാവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE