ജനപ്രിയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ അപ്പാനി ശരത്ത് പ്രേക്ഷകരെ ഞെട്ടിക്കാന്‍ സ്വന്തം വെബ്‌സീരീസുമായി വരുന്നു. ഭാര്യ രേഷ്‌മ തന്നെയാണ് അപ്പാനിക്കൊപ്പം മറ്റൊരുകേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
‘മോണിക്ക‘ എന്നാണ് വെബ്‌സീരീസിന്റെ ടൈറ്റിൽ. കുടുംബ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കി ഒരുക്കുന്ന ഈ പുതുസംരംഭം ആസ്വാദ്യകരമായ ഒന്നായിരിക്കുമെന്ന് അപ്പാനി ശരത്ത് പറഞ്ഞു. അപ്പാനി തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന സീരീസ് വിഷ്‌ണുവാണ് നിർമിക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് മനു എസ് പ്‌ളാവിലയാണ്.
‘ഏറെ കൗതുകവും തമാശയും നിറഞ്ഞതാണ് മോണിക്ക. ചിരിയും ചിന്തയും കൂട്ടിയിണക്കി നിത്യജീവിതത്തിലെ കൊച്ചുകൊച്ചു മുഹൂര്‍ത്തങ്ങളിലൂടെയാണ് ഇതിന്റെ കഥ സഞ്ചരിക്കുന്നത്. തമാശയാണ് മോണിക്കയുടെ കേന്ദ്രപ്രമേയം. ഗൗരവമേറിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെങ്കിലും വളരെ തമാശയോടെ പ്രേക്ഷകരെ രസിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് തന്നെയായിരുന്നു മോണിക്ക യുടെ ചിത്രീകരണം. എല്ലാത്തിനും ഭാര്യ രേഷ്‌മ കൂടെനിന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് മോണിക്കയുടെ പിന്നില്‍. ഇതൊരു കൂട്ടായ്‌മയുടെയും സ്‌നേഹത്തിന്റെയും പങ്കുവെക്കലിന്റെയും വെബ്‌സീരീസാണ്; അപ്പാനി ശരത്ത് വിശദീകരിച്ചു.
അപ്പാനി ശരത്തിനും ഭാര്യ രേഷ്‌മ ശരത്തിനുമൊപ്പം സിനോജ് വര്‍ഗീസ്, മനു എസ് പ്‌ളാവില, കൃപേഷ് അയ്യപ്പന്‍കുട്ടി (കണ്ണന്‍), ഷൈനാസ് കൊല്ലം, ക്യാമറ – സിബി ജോസഫ്, വിസണ്‍ പാറമേല്‍, ജയപ്രകാശ്, എഡിറ്റിംഗ് & ഡി ഐ – ഫ്രാന്‍സിസ് ലൂയിസ്, സംഗീതവും പാശ്‌ചാത്തല സംഗീതവും – വിപിന്‍ ജോണ്‍സ്, ഗാനരചന – ശരത്ത് അപ്പാനി (മലയാളം) ദിവ്യ വിഷ്‌ണു (ഇംഗ്ളീഷ്) എന്നിവരും സഹകരിക്കുന്നു.

കൂടാതെ, ടൈറ്റില്‍ സോങ്ങ് – അക്ഷയ്, ഗായിക – മായ അമ്പാടി, ആര്‍ട് – കൃപേഷ് അയ്യപ്പന്‍കുട്ടി (കണ്ണന്‍), അസോസിയേറ്റ് ഡയറക്‌ടർ – ഇര്‍ഫാന്‍ മുഹമ്മദ്. വിപിന്‍ ജോണ്‍സ്, ക്യാമറ അസിസ്‌റ്റന്റ് – ജോമോന്‍ കെപി, സിങ്ക് സൗണ്ട് – ശരത്ത് ആര്യനാട്, സ്‌റ്റിൽസ് – തൃശൂർ കനേഡിയന്‍, പ്രൊഡക്ഷന്‍ മാനേജര്‍ – അഫ്‌സൽ അപ്പാനി, വസ്‌ത്രാലങ്കാരം – അഫ്രീന്‍ കല്ലേന്‍, വസ്‌ത്രാലങ്കാര സഹായി – സാബിര്‍ സുലൈമാന്‍ & ഹേമ പിള്ള എന്നിവരും പിആര്‍ സുമേരന്‍ പിആര്‍ഒ ചുമതലയും നിർവഹിക്കുന്നു.
Most Read: ഇന്ധനവില കുതിക്കുന്നു; രാജസ്‌ഥാനിൽ 110 കടന്ന് പെട്രോൾ വില