ഇന്ധനവില കുതിക്കുന്നു; രാജസ്‌ഥാനിൽ 110 കടന്ന് പെട്രോൾ വില

By Team Member, Malabar News
fuel price hike
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് തുടർച്ചയായി ഉയരുന്ന ഇന്ധനവിലയെ തുടർന്ന് മിക്ക സംസ്‌ഥാനങ്ങളിലും വില 100 രൂപ കടന്നിരുന്നു. ഇപ്പോഴിതാ രാജസ്‌ഥാനത്തിൽ പെട്രോൾ വില 110 രൂപയും കടന്ന് ഉയരുകയാണ്. ഹനുമാന്‍ഗഢ് ജില്ലയിലാണ് പ്രീമിയം പെട്രോള്‍ ലിറ്ററിന് 112 രൂപ 11 പൈസയിലേക്കെത്തിയത്.

രാജസ്‌ഥാനിലെ ശ്രീഗംഗനഗറില്‍ പ്രീമിയം പെട്രോളിന് 112 രൂപ 54 പൈസയും സാധാരണ പെട്രോളിന് 109 രൂപ 49 പൈസയുമാണ് വില. പെട്രോൾ വിലക്കൊപ്പം തന്നെ ഇവിടെ ഡീസൽ വിലയും 100 രൂപ കടന്ന് കുതിക്കുകയാണ്. ഡീസലിന് 101 രൂപ 96 പൈസയാണ് ഇവിടെ നിലവിലെ വില.

അതേസമയം കേരളത്തിൽ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 98 രൂപ 56 പൈസയായും, ഡീസൽ വില 94 രൂപ 68 പൈസയായും ഉയർന്നു. തിരുവനന്തപുരം ജില്ലയിൽ ഇതിനോടകം തന്നെ പെട്രോൾ വില 100 കടന്നിട്ടുണ്ട്. രാജ്യത്ത് ഈ മാസം 27ആം തീയതി വരെ 15 തവണയാണ് ഇന്ധനവില വർധിപ്പിച്ചത്.

Read also : മരംകൊള്ള സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പരിസ്‌ഥിതി സംഘടനകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE