മരംകൊള്ള സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പരിസ്‌ഥിതി സംഘടനകൾ

By Trainee Reporter, Malabar News
wood smuggling-controversary
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ പട്ടയ ഭൂമിയിലെ മരംകൊള്ള സിബിഐ അന്വേഷിക്കണമെന്ന് പരിസ്‌ഥിതി സംഘടനകൾ. 50 സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

മരംമുറി അനുവദിച്ചുകൊണ്ടുള്ള 2020 മാർച്ചിലെ റവന്യൂ വകുപ്പിന്റെ സർക്കുലറും അതേവർഷം ഒക്‌ടോബറിൽ പുറത്തിറക്കിയ ഉത്തരവും നിയമവിരുദ്ധമാണ്. ഈ ഉത്തരവുകൾ ഇറങ്ങിയ സാഹചര്യത്തെ അന്വേഷിക്കേണ്ടതില്ലെന്ന സർക്കാർ നിലപാട് നീതിന്യായ വ്യവസ്‌ഥയോടുള്ള വെല്ലുവിളിയാണ്. റവന്യൂ, വനംവകുപ്പ് മന്ത്രിമാരും അവരുടെ ഓഫിസുകളിലെ ഉദ്യോഗസ്‌ഥരും സെക്രട്ടറിമാരും ഉൾപ്പടെ മരംമുറിക്ക് അനുവാദം നൽകി നിയമവിരുദ്ധ ഉത്തരവുകൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

മരംകൊള്ളയിലേക്ക് നയിച്ച കാരണങ്ങളും സാഹചര്യങ്ങളും അതിൽ ഇടപെടൽ നടത്തിയ മന്ത്രിമാർ, ഉദ്യോഗസ്‌ഥർ, സംഘടനകൾ ഉൾപ്പടെ അന്വേഷണവിധേയം ആക്കണം. അതുപോലെ തന്നെ, ഇത്തരം നടപടികൾ ആദിവാസികളുടെയും കർഷകരുടെയും പേരിലാണ് നടക്കുന്നത് എന്നത് ദൗർഭാഗ്യകരമാണ്. ഈ മരംകൊള്ളയിൽ ഏറ്റവുമധികം കബളിപ്പിക്കപ്പെട്ടതും കേസിൽ കുടുങ്ങിയതും ഇവരാണ്. ഇനിയും ഇവരുടെ പേരും പറഞ്ഞുള്ള മരംകൊള്ളക്ക് സർക്കാർ ഒത്താശ ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും പരിസ്‌ഥിതി സംഘടനകൾ അഭ്യർഥിച്ചു.

നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുവദിക്കുന്ന രീതിയിൽ, കർഷകർക്ക് അവകാശപ്പെട്ട ഭൂമിയിൽ നിന്നും മരം മുറിക്കാനുള്ള അവകാശം സുതാര്യമായി നൽകുന്ന നിയമഭേദഗതി കൊണ്ടുവരണമെന്നും സംഘടനകൾ കത്തിൽ ആവശ്യപ്പെട്ടു.

Read also: ഡെങ്കി ഭീതിയിൽ ഉപ്പള; ഇരുപതിലേറെ പേർ ചികിൽസ തേടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE