മൊബൈലിനായി പിടിവലികൂടി കുരങ്ങും കുഞ്ഞും; വീഡിയോ വൈറൽ

By Desk Reporter, Malabar News
Viral Video of a baby and monkey
Ajwa Travels

മൊബൈൽ ഫോണിനായി പിടിവലി കൂടുന്ന കുഞ്ഞിന്റെയും കുരങ്ങിന്റെയും വീഡിയോ വൈറലാകുന്നു. ഒരു കുരങ്ങന്‍ പെണ്‍കുഞ്ഞിന്റെ കയ്യിൽ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ഇൻസ്‌റ്റഗ്രാമിലാണ് പങ്കുവച്ചിരിക്കുന്നത്.

വീടിന് പുറത്തെ കട്ടിലില്‍ ഇരുന്ന് മൊബൈലുമായി കളിക്കുകയാണ് കുഞ്ഞ്. ഈ സമയം കുഞ്ഞിന്റെ അടുത്തേക്ക് വന്ന കുരങ്ങൻ മൊബൈൽ ഫോൺ പിടിച്ചു വാങ്ങി തിരിച്ചും മറിച്ചും നോക്കുന്നത് വീഡിയോയിൽ കാണാം.

കുറച്ച് സമയം കഴിഞ്ഞും മൊബൈൽ തിരികെ നൽകുന്നത് കാണാത്തതിനെ തുടർന്ന് പെൺകുഞ്ഞ് കുരങ്ങിന്റെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി. ഇതുകണ്ട കുരങ്ങൻ ഉടൻ തന്നെ മൊബൈൽ കുഞ്ഞിന്റെ കയ്യിൽ നിന്നും വാങ്ങി രണ്ട് കൈകൾ കൊണ്ടും പൊതിഞ്ഞു പിടിച്ചു.

ഇൻസ്‌റ്റഗ്രാമില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം വീഡിയോ കണ്ടത്. 1.47 ലക്ഷം ഉപയോക്‌താക്കള്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്‌തു. മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് കളിക്കാനുള്ളതല്ലെന്ന സന്ദേശം സമൂഹത്തിന് നൽകാനാണ് കുരങ്ങന്‍ ശ്രമിക്കുന്നതെന്നാണ് ഒരാളുടെ രസകരമായ കമന്റ്.

Most Read:  മുടിക്ക് കരുത്തേകാൻ പേരയില; ചില ഹെയർ പാക്കുകളിതാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE