മൂത്തേടം പഞ്ചായത്ത്; സ്‌ഥാനാർഥികൾക്ക് എസ്‌എസ്എഫ് വികസനരേഖ സമർപ്പിച്ചു

By Desk Reporter, Malabar News
Moothedam Panchayat
Ajwa Travels

കാരപ്പുറം: എസ്‌എസ്എഫ് മൂത്തേടം പഞ്ചായത്ത് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്‌ഥാനാർഥികൾക്ക് വികസന രേഖ സമർപ്പിച്ചു. പഞ്ചായത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹ്യ കാർഷിക ആരോഗ്യ മേഖലകളിൽ ഊന്നൽ നൽകേണ്ട പദ്ധതികളും ആശയങ്ങളും ജനപ്രതിനിധികളായി മൽസരിക്കുന്നവർക്ക് മുന്നിലാണ് സമർപ്പിച്ചത്.

പഞ്ചായത്തിന്റെ വികസന പുരോഗതിക്ക് ആവശ്യമായ മാർഗനിർദേശങ്ങളും വികസന ആനുകൂല്യങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നൂതനമാര്‍ഗങ്ങളും വികസന രേഖയിലൂടെ എസ്‌എസ്എഫ് മുന്നോട്ട് വച്ചിട്ടുണ്ട്. കാരപ്പുറം ടൗണിൽ നടന്ന പരിപാടിയിൽ ഇരു മുന്നണിയിലേയും നേതാക്കളായ എടി റജി, ഉസ്‌മാൻ കാറ്റാടി, ഇകെ സിദ്ധീഖ് നെല്ലിക്കുത്ത്‌, സികെ സിദ്ധീഖ് നെല്ലിക്കുത്ത്‌, നൗഫൽ മദാരി, വിപി അഹ്‌മദ്‌ കുട്ടി, സിദ്ധീഖ് സ്രാമ്പിയൻ കുറ്റിക്കാട്, അനീഷ് കാറ്റാടി തുടങ്ങിയവർ സംബന്ധിച്ചു.

‘നേരിന്റെ രാഷ്‌ട്രീയം’ എന്ന വിഷയത്തിൽ എസ്‌എസ്എഫ് ജില്ലാകമ്മറ്റി അംഗം യൂസുഫ് അലി സഖാഫി മൂത്തേടം പ്രഭാഷണം നടത്തി. പിഎച്ച് ഉസ്‌മാൻ സഖാഫി, എം അബ്‌ദുറഹ്‌മാൻ, ശരീഫ് സഅദി, ഖാസിം ലത്വീഫി, എം ഹമീദ് മുസ്‌ലിയാർ, ശഫീഖ് ബുഖാരി, ശമീം കാരപ്പുറം, ഉമർ സി, ആബിദ് നെല്ലിക്കുത്ത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Most Read: കോവിഡിനെതിരെ പ്രയോഗിച്ചു; രൂപപ്പെട്ടത് എച്ഐവി ആന്റിബോഡി; വാക്‌സിൻ പരീക്ഷണം നിർത്തലാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE