മുത്തേടം പഞ്ചായത്തിലും നിരോധനാജ്‌ഞ അഥവാ 144 പ്രഖ്യാപിച്ചു

By Desk Reporter, Malabar News
Declared 144 at Moothedam panchayat

മലപ്പുറം: ജില്ലയിലെ നിലമ്പൂരിൽ മൂത്തേടം പഞ്ചായത്തിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കോവിഡ് നിയന്ത്രണ വിധേയമാക്കാനാണ് നിരോധനാജ്‌ഞ. പൊതുജനം ഇതുമായി സഹകരിക്കാൻ ജില്ലാ ഭരണകൂടം അഭ്യർഥിച്ചു. താഴെ പറയുന്ന നിയന്ത്രണങ്ങൾ പൊതുജനങ്ങൾ പാലിക്കേണ്ടതാണ്.

1) അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കുവാന്‍ പാടില്ല. അഞ്ചിൽ കുറവുള്ള ആളുകളും സാമൂഹിക അകലം പാലിക്കൽ ഉൾപ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം.

2) വിവാഹ ചടങ്ങുകള്‍ക്ക് കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് പരമാവധി 50 പേർക്ക് പങ്കെടുക്കാം. ഇതിൽ കൂടുതലായാൽ 144 അനുസരിച്ചുള്ള നിയമനടപടി ഉണ്ടാകും.

3) മരണാനന്തര ചടങ്ങുകള്‍ക്ക് കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് പരമാവധി 20 പേർക്ക് പങ്കെടുക്കാം. ഇതിൽ കൂടുതലായാൽ 144 അനുസരിച്ചുള്ള നിയമനടപടി ഉണ്ടാകും.

4) മത സ്‌ഥാപനങ്ങളിൽ പ്രാർഥനകൾക്കും മറ്റ് ചടങ്ങുകൾക്കും സാമൂഹിക അകലവും ഇതര കോവിഡ് മാനദണ്ഡങ്ങളും അനുസരിച്ച്, പരമാവധി 20 പേർക്ക് പങ്കെടുക്കാം. ഇതിൽ കൂടുതലായാൽ 144 അനുസരിച്ചുള്ള നിയമനടപടി ഉണ്ടാകും.

5) മത, രാഷ്‌ട്രീയ, സാംസ്‌കാരിക, സാമൂഹ്യ, സര്‍ക്കാര്‍ പരിപാടികളില്‍ സാമൂഹിക അകലവും ഇതര കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്‌ പരമാവധി 20 പേർക്ക് പങ്കെടുക്കാം. ഇതിൽ കൂടുതലായാൽ 144 അനുസരിച്ചുള്ള നിയമനടപടി ഉണ്ടാകും.

6) സിനിമാശാലകള്‍, സിനിമാ കോംപ്ളക്‌സുകൾ എന്നിവയുടെ പ്രവര്‍ത്തനം നിരോധിച്ചിരിക്കുന്നു. നിബന്ധന പാലിച്ചില്ലെങ്കിൽ 144 അനുസരിച്ചുള്ള നിയമനടപടി ഉണ്ടാകും.

7) ഹോട്ടലുകള്‍, സമാനമായ സ്‌ഥാപനങ്ങൾ, മറ്റ് കടകള്‍ എന്നിവയുടെ പ്രവര്‍ത്തനം 8.00 മണി വരെയും അവയുടെ പാഴ്‌സൽ സർവീസുകൾ 9.00 മണി വരെയും ആയിരിക്കുന്നതാണ്. ഇവിടങ്ങളിലും നിലവിലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം പ്രവർത്തനം. നിബന്ധന പാലിച്ചില്ലെങ്കിൽ 144 അനുസരിച്ചുള്ള നിയമനടപടി ഉണ്ടാകും.

8) ടൂര്‍ണ്ണമെന്റുകള്‍, ജിംനേഷ്യം, സ്‌പോര്‍ട്‌സ് ക്ളബ്, ടര്‍ഫ്, നീന്തല്‍ കുളങ്ങള്‍, എല്ലാവിധ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ കായിക മൽസരങ്ങൾ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരിക്കുന്നു. നിബന്ധന പാലിച്ചില്ലെങ്കിൽ 144 അനുസരിച്ചുള്ള നിയമനടപടി ഉണ്ടാകും.

9) ചന്തകള്‍, ബസ്‌സ്‌റ്റാൻഡ്, പൊതുഗതാഗതം, ഓഫീസുകള്‍, ജോലിസ്‌ഥലങ്ങൾ, ആശുപത്രികള്‍, പരീക്ഷകള്‍, റിക്രൂട്ട്‌മെന്റുകള്‍, വ്യവസായ സ്‌ഥാപനങ്ങള്‍, മറ്റ് വാണിജ്യ സ്‌ഥാപനങ്ങൾ, എന്നിവക്ക് നിലവിലെ കോവിഡ്, ബ്രേക്ക് ദ ചെയിന്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.

പൂർണ്ണ വായനയ്ക്ക്

Most Read: ഏതാനും ആഴ്‌ചകൾ അടച്ചിട്ടാൽ ഇന്ത്യ സാധാരണ നിലയിലാകും; ആന്റണി ഫൗചി

 

 

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE