കരകയറ്റാനാരുമില്ല; പെരുമഴയത്ത് തല ചായ്‌ക്കാനാവാതെ പുത്തനഴിയിലെ അഞ്ചംഗ കുടുംബം

By Desk Reporter, Malabar News
Help For Shelter
പ്രാദേശിക യുഡിഎഫ് നേതാക്കൾ കൂര സന്ദർശിക്കുന്നു
Ajwa Travels

കരുവാരകുണ്ട്: ആറ് വർഷമായി ചോർന്നൊലിക്കുന്ന കൂരയിൽ ദുരിത ജീവിതം നയിക്കുകയാണ് പുത്തനഴിയിലെ അഞ്ചംഗ കുടുംബം. കരുവാരകുണ്ട് പുത്തനഴിയിലെ ചെരപ്പറമ്പിൽ കൃഷ്‌ണന്റെ മകൾ സുബീനയും കുടുംബവുമാണ് പെരുമഴയത്ത് ചോർന്നൊലിക്കുന്ന വീട്ടിൽ സമൂഹമനസാക്ഷിക്ക് മുന്നിൽ ചോദ്യമായി ജീവിതം തള്ളി നീക്കുന്നത്.

വിദ്യാർഥികളായ രണ്ട് പെൺമക്കളും ഒരു ആൺകുട്ടിയും ഉൾപ്പെടുന്ന ഈ കുടുംബം താമസിക്കുന്നത് അടച്ചുറപ്പില്ലാത്ത, ചോർന്നൊലിക്കുന്ന ഈ കൂരയിലാണ്. മലയോട് ചേർന്ന് നിൽക്കുന്ന പ്രദേശമായതിനാൽ ഇഴ ജന്തുക്കളുടേയും മൃഗങ്ങളുടേയും ശല്യവും രൂക്ഷമാണിവിടെ. ഒട്ടും സാമ്പത്തിക ഭദ്രതയില്ലാത്ത ഈകുടുംബം വലിയ പ്രയാസം അനുഭവിക്കുകയാണ്.

ഓരോ ഇലക്ഷൻ വരുമ്പോഴും കുടുംബത്തിന് വാഗ്‌ദാന പെരുമഴ തന്നെ ലഭിക്കാറുണ്ടെങ്കിലും പിന്നീട് ആരും തിരിഞ്ഞു നോക്കാറില്ല. ശക്‌തമായ കാറ്റും മഴയും വരുമ്പോൾ അയൽപക്കത്തെ വീടുകളിലാണ് ഇവർ അഭയം തേടുന്നത്. സംഭവം ശ്രദ്ധയിൽ പെട്ടതോടെ പുത്തനഴിയിലെ യുഡിഎഫ്‌ നേതാക്കൾ ഇന്ന് ഈ കുടുംബത്തെ സന്ദർശിക്കുകയും അടിയന്തരമായി അധികൃതർ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.

‘നിത്യജീവിത ചെലവ് കഴിച്ച് ഒന്നും ബാക്കിവെക്കാനാവാത്ത ഈ കുടുംബത്തിന് അധികൃതരുടെയും സമൂഹത്തിന്റെയും പരിഗണന ഉണ്ടങ്കിൽ മാത്രമേ അടച്ചുറപ്പുള്ള ഒരുവീട് യാഥാർഥ്യമാക്കാൻ കഴിയു. അല്ലാതെ, ഇന്നത്തെ കാലത്ത് ഇത്തരമൊരു കുടുംബത്തിന് ഒരുവീടെന്ന സ്വപ്‍നം യാഥാർഥ്യമാക്കാൻ മറ്റുവഴികളില്ല‘ –സന്ദർശകസംഘം പറഞ്ഞു.

പ്രദേശത്തെ യുഡിഎഫ്‌ നേതാക്കളായ സജി മാസ്‌റ്റർ, സികെ ഷാജി മാസ്‌റ്റർ, സൈനുൽ ആബിദീൻ ഹുദവി, കുരിക്കൾ സലാം, പിപി മുസ്‌തഫ, ഒളകര സുബൈർ, കെ നജ്‌മുദ്ദീൻ എന്നിവരാണ് സന്ദർശന സംഘത്തിൽ ഉണ്ടായത്.

Most Read: അസമിലെ ഏറ്റുമുട്ടലുകൾ; മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE