പ്രശാന്ത് കിഷോർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി

By Staff Reporter, Malabar News
rahul gandhi met prashanth kishor
Ajwa Travels

ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തി. മുതിർന്ന എൻസിപി നേതാവ് ശരദ് പവാറുമായുള്ള കൂടിക്കാഴ്‌ച നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് പ്രശാന്ത് കിഷോർ രാഹുൽ ഗാന്ധിയെ കണ്ടത്.

കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ എന്നിവരും ഇന്നത്തെ യോഗത്തിൽ പങ്കെടുത്തു. ഡെൽഹിയിലെ രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന യോഗം പഞ്ചാബ് കോൺഗ്രസിൽ നിലനിൽക്കുന്ന പ്രതിസന്ധിയുടെ പശ്‌ചാത്തലത്തിലാണ് നടന്നതെന്നാണ് സൂചന.

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗും അദ്ദേഹത്തിന്റെ മുഖ്യ വിമർശകനായ നവജോത് സിംഗ് സിദ്ധുവും തമ്മിൽ നിലനിൽക്കുന്ന ഭിന്നത പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്‌ച നടന്നതെന്ന് ദേശീയ മാദ്ധ്യമങ്ങളും റിപ്പോർട് ചെയ്യുന്നു.

Read Also: കോവിഡ് കുറയുന്നു; കർണാടകയിൽ രാത്രി കർഫ്യൂ പിൻവലിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE