മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പ്രതിദിന ഇന്‍ഡിഗോ വിമാന സര്‍വീസ് തുടങ്ങി. നേരത്തേയുള്ളതില്‍ നിന്ന് അധികമായാണ് നോണ്‍ സ്റ്റോപ്പ് വിമാന സര്‍വീസ് ആരംഭിച്ചത്.
യാത്രക്കാരുടെ എണ്ണം കണ്ണൂര്‍ വിമാനത്തവളത്തില്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് രാജ്യാന്തര വിമാന സര്‍വീസുകളുടെയും എണ്ണം കൂട്ടിയത്. ഈ മാസം 16 മുതല്‍ ഇന്‍ഡിഗോ കണ്ണൂര്‍- ചെന്നൈ, ചെന്നൈ- കണ്ണൂര്‍ പ്രതിദിന നോണ്‍ സ്റ്റോപ്പ് വിമാന സര്‍വീസ് ആരംഭിക്കും. നിലവില്‍ ഹൈദരാബാദിനും കണ്ണൂരിനുമിടയില്‍ പ്രതിദിന ഒരു നോണ്‍ സ്റ്റോപ്പ് വിമാനം മാത്രമേയുള്ളൂ. ഇതിനു പുറമെയാണ് ഇന്നലെ മുതല്‍ അധികമായി സര്‍വീസ് നടത്തുന്നത്.
Malabar News: 7 ലോറികള്‍ വിജിലന്‍സ് പിടിയില്‍
കണ്ണൂരില്‍ നിന്നും ബെംഗളൂരുവിലേക്ക് മാത്രമേ നേരത്തെ രണ്ട് പ്രതിദിന നോണ്‍ സ്റ്റോപ്പ് വിമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെന്നൈയിലേക്ക് മൂന്ന് പ്രതിവാര വിമാനങ്ങളാണ് നേരത്തേ ഉണ്ടായിരുന്നത്. കൂടാതെ കൊച്ചി, ഹൂബ്ലി എന്നിവിടങ്ങളിലേക്ക് മൂന്ന് പ്രതിവാര നോണ്‍ സ്റ്റോപ്പ് വിമാനവും തിരുവനന്തപുരം, ഗോവ എന്നിവിടങ്ങളിലേക്ക് നാല് പ്രതിവാര നോണ്‍ സ്റ്റോപ്പ് വിമാന സര്‍വീസുമുണ്ട്. എയര്‍ ബബിള്‍ നോണ്‍ ഷെഡ്യൂള്‍ വിമാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഡിഗോ പ്രതിവാര ഷാര്‍ജ, ദുബൈ, ദോഹ എന്നിവിടങ്ങളിലേക്ക് വിമാന സര്‍വീസ് നടത്തുന്നുണ്ട്.