7 ലോറികള്‍ വിജിലന്‍സ് പിടിയില്‍

By Trainee Reporter, Malabar News
Malabar News_lorries seized
Representational image
Ajwa Travels

തളിപ്പറമ്പ്: തളിപ്പറമ്പ് മേഖലയില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 7 ലോറികള്‍ പിടിയില്‍. കരിങ്കല്‍ ഉല്‍പന്നങ്ങള്‍ അനധികൃതമായി കടത്തുന്നതിനിടയിലാണ് ലോറികള്‍ പിടികൂടിയത്. വിജിലന്‍സ് ഇൻസ്‌പെക്‌ടർ ടി.പി സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലോറികള്‍ പിടികൂടിയത്. ക്വാറികളില്‍ നിന്നും, ക്രഷറുകളില്‍ നിന്നും അനധികൃതമായി കരിങ്കല്‍ ഉല്‍പന്നങ്ങള്‍ കടത്തുന്നത് വ്യാപകമായ സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് തളിപ്പറമ്പിലും പരിശോധന നടത്തിയത്.

ആലക്കോട് റോഡിലും തളിപ്പറമ്പ് – ശ്രീകണ്​ഠപുരം റോഡിലുമാണ് ലോറികള്‍ പിടികൂടിയത്. പിടികൂടിയ 7 ലോറികളില്‍ 5 ലോറികള്‍ക്കും കരിങ്കല്‍ ഉല്‍പന്നങ്ങള്‍ കടത്താന്‍ ഒരു പാസും ഉണ്ടായിരുന്നില്ല. ലോറികള്‍ ജിയോളജി വകുപ്പിന് കൈമാറി. പാസില്‍ കവിഞ്ഞുള്ള ലോഡ് കയറ്റിയതിന് രണ്ടു ലോറികളെ ആര്‍.ടി.ഒക്കും കൈമാറി.

Read also: ഹത്രസ്; കുടുംബം തടവിലാണെന്ന വാദം തള്ളി അലഹബാദ് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE