ലോക്ക്ഡൗൺ നിയന്ത്രണം; സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

By Team Member, Malabar News
More Lockdown Relaxations In Kerala After Covid
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇത് പ്രകാരം നവംബർ ഒന്നാം തീയതി മുതൽ സംസ്‌ഥാനത്തെ എല്ലാ വകുപ്പുകള്‍ക്കും കീഴിലുള്ള തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, പകല്‍ പരിപാലന കേന്ദ്രങ്ങള്‍, ഷെല്‍റ്റേഡ് വര്‍ക്ക്‌ഷോപ്പുകള്‍, ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ എന്നിവ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

കോവിഡ് അവലോകന യോഗത്തിലാണ് കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനമായത്. കൂടാതെ സംസ്‌ഥാനത്തെ ഉൽസവങ്ങൾ സംബന്ധിച്ച് മാർഗനിർദ്ദേശം പുറപ്പെടുവിക്കാനും തീരുമാനമായിട്ടുണ്ട്. രോഗവ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കഴിഞ്ഞ വർഷങ്ങളിലായി സംസ്‌ഥാനത്ത് ഉൽസവങ്ങൾ നടത്തുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.

അതേസമയം സംസ്‌ഥാനത്ത് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന തിയേറ്ററുകൾ കഴിഞ്ഞ 25ആം തീയതി മുതൽ തുറന്നു. ഇന്ന് മുതലാണ് തിയേറ്ററുകളിൽ സിനിമകളുടെ പ്രദർശനം ആരംഭിച്ചത്. കൂടാതെ വെള്ളിയാഴ്‌ച മുതൽ സംസ്‌ഥാനത്തെ തിയേറ്ററുകളിൽ മലയാള സിനിമകളും പ്രദർശിപ്പിച്ച് തുടങ്ങും.

Read also: പെഗാസസ്; ജനാധിപത്യത്തെ തകർക്കാൻ ശ്രമം; രാഹുൽഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE