ഗോഡൗണിൽ നിന്ന് 500ലധികം ടിവികൾ മോഷ്‌ടിച്ചു; മാനേജർ അറസ്‌റ്റിൽ

By News Desk, Malabar News
Representational Image
Ajwa Travels

ന്യൂഡല്‍ഹി: ഗോഡൗണില്‍ നിന്ന് എല്‍ഇഡി ടിവികള്‍ മോഷ്‌ടിച്ച സംഭവത്തില്‍ വെയര്‍ഹൗസ് മാനേജര്‍ അറസ്‌റ്റില്‍. 590 ടിവികളാണ് ഇയാള്‍ ഗോഡൗണില്‍ നിന്ന് കടത്തിയത്. രാജസ്‌ഥാനിലാണ് സംഭവം. 39കാരനായ നാഗൗര്‍ സ്വദേശിയായ ദിനേശ് ചിറ്റ്‌ലംഗിയ എന്നയാളാണ് പോലീസ് പിടിയിലായത്.

ചൊവ്വാഴ്‌ചയാണ് കമല്‍ തോഷ്‌നിവാള്‍ എന്നയാള്‍ തന്റെ ഗോഡൗണില്‍ നിന്ന് 590 എല്‍ഇഡി ടിവികള്‍ മോഷണം പോയതായി പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കമ്പനിയുടെ ബില്ലിംഗ് സംവിധാനം പരിശോധിച്ചപ്പോൾ എസ്‌എസ് ഇലക്‌ട്രോണിക്‌സിന്റെ പേരില്‍ നല്‍കിയ രണ്ട് ഇ-വേ ബില്ലുകള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

ഇതോടെ പരാതിക്കാരന്റെ കമ്പനിയുടെ മാനേജര്‍ ഈ രണ്ട് ബില്ലുകള്‍ നല്‍കുകയും രണ്ട് ട്രക്കുകളിലായി 590 എല്‍ഇഡി ടിവികള്‍ അജ്‌ഞാത സ്‌ഥലത്തേക്ക് കൊണ്ടുപോകുകയും ചെയ്‌തതായി കണ്ടെത്തി. തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ വിശകലനം ചെയ്യുകയും എല്‍ഇഡി ടിവികള്‍ അടങ്ങിയ ട്രക്കുകള്‍ പിടികൂടുകയുമായിരുന്നു.

സാധനങ്ങളുടെ ലഭ്യതക്കുറവ് കാരണം തന്റെ ബിസിനസ് നന്നായി നടക്കുന്നില്ലെന്ന് കണ്ടതോടെയാണ് പരാതിക്കാരന്റെ ഗോഡൗണില്‍ നിന്ന് ടിവികള്‍ മോഷ്‌ടിച്ചതെന്നും ദിനേശ് ചോദ്യംചെയ്യലിൽ വ്യക്‌തമാക്കി.

Also Read: അന്താരാഷ്‌ട്ര യാത്രക്കാർക്കുള്ള മാർഗ നിർദ്ദേശങ്ങളായി; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE